Your Image Description Your Image Description

പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിവിഭാഗ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും മത്സരപ്പരീക്ഷകളിലും ജോലി അപേക്ഷകളിലും അപേക്ഷാഫീസ് പൂർണമായി ഇളവുചെയ്യാൻ നിർദേശം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ സംവരണനയം നടപ്പാക്കുന്നതിനുള്ള കരട് മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശത്തിൻമേൽ ഈമാസം 28-വരെ മറുപടി അറിയിക്കാം. വിശദവിവരങ്ങൾക്ക് ugc.ac.in.

അതേസമയം ബി.ബി.എ., ബി.സി.എ., ബി.ബി.എം. കോഴ്‌സുകൾ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ.) കീഴിലേക്ക്. ഇതിനായി വിജ്ഞാപനം പുറത്തിറക്കി. വരുന്ന അധ്യയനവർഷം മുതൽ ഈ കോഴ്‌സുകൾ പഠിപ്പിക്കുന്ന ആയിരത്തിലേറെ സ്ഥാപനങ്ങൾ എ.ഐ.സി.ടി.ഇ.യുടെ പരിധിയിലാവും.

മാനേജ്‌മെന്റ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഇനി എ.ഐ.സി.ടി.ഇ. അനുമതി തേടണം. പ്രവേശന മാനദണ്ഡങ്ങളിലോ, അഫിലിയേഷൻ, സീറ്റ്, ഫീസ് എന്നിവയിലോ മാറ്റമുണ്ടാകില്ല. എന്നാൽ, പുതിയ പാഠ്യപദ്ധതിയും പുസ്തകങ്ങളും വരും. പരീക്ഷാ ഘടനയും മാറ്റും. അധ്യാപകരുടെ എണ്ണം, യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ എ.ഐ.സി.ടി.ഇ. മാനദണ്ഡം പിന്തുടരണം.

Leave a Reply

Your email address will not be published. Required fields are marked *