Your Image Description Your Image Description

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീ​ക​ര​രെ​യും ജ​ന​ങ്ങ​ളെ​യും വേ​ര്‍​തി​രി​ച്ച് കാ​ണാ​ന്‍ ക​ഴി​യാ​ത്ത രാ​ജ്യ​ത്തി​ന് സു​ര​ക്ഷ​യേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന പേ​രി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​രെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും യു​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി പ​ർ​വ​ത​നേ​നി ഹ​രീ​ഷ് പ​റ​ഞ്ഞു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത​യ്ക്ക് പാ​ക്കി​സ്ഥാ​ൻ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് വ​രെ 65 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സി​ന്ധു​ന​ദീ​ജ​ല ക​രാ​റി​ൽ ത​ൽ​സ്ഥി​തി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങുകളില്‍ പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പാകിസ്താന്‍ ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മനപൂര്‍വം അക്രമം നടത്തി. ഇതില്‍ 20ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും 80ലധികം പേര്‍ക്ക് പരുക്കേറ്റതായും ഇന്ത്യ രക്ഷാസമിതിയെ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *