Your Image Description Your Image Description

ആഗോളക്രമത്തിൽ വിശ്വമിത്രമെന്ന പദവിയാണ് ഇപ്പോൾ ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പത്താം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകസംഗമം ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ. പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ മുഖ്യാതിഥിയായ ചടങ്ങിൽ വിവിധ രാഷ്ട്രത്തലവരും കമ്പനിയുടമകളും പങ്കെടുത്തു.

ലോകത്തിനുമുന്നിൽ ഇന്ത്യയിപ്പോൾ പുതിയ സുസ്ഥിരവളർച്ചായന്ത്രമാണ്. പൊതുവായ ലക്ഷ്യങ്ങളെപ്പറ്റി ചിന്തിക്കാനും നേടിയെടുക്കാനും കഴിയുമെന്ന പ്രതീക്ഷ ഇന്ത്യ ലോകത്തിന് നൽകിയെന്ന് മോദി അഭിപ്രായപ്പെട്ടു. ക്ഷേമത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അർപ്പണവും ലോകത്തെ മുന്നോട്ടുനയിക്കുന്നു. ഏതാനും വർഷങ്ങൾക്കകം ഇന്ത്യ വലിയ മൂന്ന് സാമ്പത്തികശക്തികളിലൊന്നായി മാറുമെന്ന് എല്ലാ റേറ്റിങ് ഏജൻസികളും പറയുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ മാറ്റങ്ങളാണ് ഈ സാമ്പത്തിക മുന്നേറ്റത്തിന് നിദാനം -അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *