Your Image Description Your Image Description

പകടകാരികളായ മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് വലിയ മൃഗങ്ങളെ ആയിരിക്കും. ചില മൃഗങ്ങൾ നമ്മുടെ കൈവെള്ളയിൽ ഒതുങ്ങാനേ ഉണ്ടാവുകയുള്ളു. എന്നിരുന്നാലും അവ മറ്റുള്ളവയെക്കാളും അപകടകാരികളാവാം.

അപകടകാരി എന്ന പറയുന്നത് അതിന്റെ വലുപ്പത്തെക്കുറിച്ചോ ആക്രമണത്തെക്കുറിച്ചോ മാത്രമല്ല. അവയുടെ വിഷം എത്രത്തോളം അപകടമാണ്, അല്ലെങ്കിൽ എത്ര തവണ അവ മനുഷ്യരുമായി സമ്പർക്കം പുലർത്തുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അപകടകാരികളായ മൃഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

കൊതുക്

ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവിയാണ് കൊതുകുകൾ. മലേറിയ, ഡെങ്കു, സിക തുടങ്ങിയ പലതരം രോഗങ്ങൾ പടർത്തുന്ന ഇവ ഒരു വർഷം ഏഴ് ലക്ഷത്തിൽ കൂടുതൽ ആളുകളെ കൊല്ലുന്നുവെന്ന് കണക്കുകൾ പറയുന്നു.

കടൽ കടന്നലുകൾ (ബോക്സ് ജെല്ലിഫിഷ്)

ഹൃദയത്തെയും നാഡീവ്യവസ്ഥയെയും ആക്രമിക്കുന്ന വിഷകോശങ്ങളാൽ മൂടപ്പെട്ട ടെന്റക്കിളുകളുള്ള ഈ ജെല്ലിഫിഷിന് മിനിറ്റുകൾക്കുള്ളിൽ മനുഷ്യരെ കൊല്ലാൻ സാധിക്കും. ഡസൻ കണക്കിന് ആളുകളാണ് ഇതിന്റെ കുത്തേറ്റ് പ്രതിവർഷം മരിക്കുന്നത്.

ഹിപ്പോപൊട്ടാമസ്

ഹിപ്പോപൊട്ടാമസ് അഥവാ നീർ കുതിരകളെ കാണാൻ വളരെ ക്യൂട്ട് ആയി തോന്നാം. കരയിൽ അതിശയകരമാംവിധം വേഗതയുള്ള ഹിപ്പോകൾക്ക് വളരെ ശക്തിയോടെ കടിക്കാനും സാധിക്കും. വർഷത്തിൽ 500 ഓളം ആളുകളെ ഇവ കൊല്ലുന്നതായാണ് കണക്കുകൾ ചൂണ്ടികാട്ടുന്നത്.

ആഫ്രിക്കൻ പോത്ത് (കേപ്പ് ബഫല്ലോ)

‘ബ്ലാക്ക് ഡെത്ത്’ എന്നാണ് ആഫ്രിക്കൻ പോത്തുകളെ വിളിക്കുന്നത്. വേട്ടയാടുന്നതിൽ ഏറ്റവും അപകടകാരിയായ മൃഗങ്ങളിൽ ഒന്നാണിത്. ഓരോ വർഷവും 200 ആളുകൾ ഇതിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു.

കോൺ ഒച്ചുകൾ (കോൺ സ്‌നെയിൽ)

ഈ കടൽ ഒച്ചിന് ശക്തമായ വിഷം നിറഞ്ഞ ഹാർപൂണിന് സമാനമായ പല്ലുണ്ട്. ഇതിന് ആന്റിവെനം ഇല്ല, കൂടാതെ ന്യൂറോടോക്സിനുകൾ മനുഷ്യരിൽ പക്ഷാഘാതമോ മരണമോ ഉണ്ടാക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *