Your Image Description Your Image Description

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി ജി​ല്ല​യി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പിച്ച പ്രതികൾ അറസ്റ്റിൽ.മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ര​ണ്ട് സ​ഹ​പാ​ഠി​ക​ളും അ​വ​രു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് വിദ്യാർത്ഥിക്ക് മ​ദ്യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം പീ​ഡി​പ്പി​ക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ പൂ​നെ, സോ​ളാ​പൂ​ർ, സാം​ഗ്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി ഇ​വ​രെ മേ​യ് 27 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​താ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.മേ​യ് 18 ന് ​രാ​ത്രി 10ന് ​തീ​യേ​റ്റ​റി​ൽ സി​നി​മ കാ​ണാ​ൻ പോ​കാ​ൻ 22കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യും ര​ണ്ട് സ​ഹ​പാ​ഠി​ക​ളും തീ​രു​മ​നി​ച്ചു. അ​തി​നു മു​ൻ​പാ​യി ത​ങ്ങ​ളു​ടെ ഫ്ളാ​റ്റി​ലേ​ക്ക് വ​രാ​ൻ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്ളാ​റ്റി​ൽ ഇ​വ​രു​ടെ സു​ഹൃ​ത്തു​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​ക്കും മ​ദ്യം ന​ൽ​കി. തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ 20 നും 22 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്ന് പ്ര​തി​ക​ളും ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു. ഇ​തേ​ക്കു​റി​ച്ച് പു​റ​ത്തു​പ​റ​ഞ്ഞാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ്ര​തി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത വ​കു​പ്പു​ക​ൾ പ്ര​കാ​രം കൂ​ട്ട​ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *