Your Image Description Your Image Description

ചിരഞ്‍ജീവിയുടെ നായികയാകാൻ പ്രതിഫലം വളരെ കുറയ്ക്കാൻ തയാറായി നയൻതാര. ചിരഞ്ജീവിയോടൊപ്പം വീണ്ടും നയൻതാരയെത്തുന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിരഞ്ജീവി ചിത്രത്തില്‍ നായികയാകാൻ നയൻതാര 18 കോടി ആവശ്യപ്പെട്ടെന്നും അതിനാൽ തന്നെ ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നുവെന്നും നേരത്തെ വാർത്തകൾ പരന്നിരുന്നു. പക്ഷേ നയൻതാര തന്നെ ചിരഞ്‍ജീവി ചിത്രത്തില്‍ നായികയായി എത്തുകയും ചെയ്തു.

പ്രതിഫലം വളരെ കുറച്ചാണ് താരം ചിരഞ്‍ജീവിയിടെ നായികയാകാൻ തയ്യാറായത് എന്നതാണ് സിനിമാവൃത്തങ്ങളെ അമ്പരപ്പിക്കുന്നത്. വെറും ആറ് കോടി മാത്രമാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടത് എന്ന് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കഥാപാത്രം ഇഷ്‍ടമായതിനാണ് താരം പ്രതിഫലം കുറയ്‍ക്കാൻ തയ്യാറായത്. മാത്രവുമല്ല യുവ കഥാപാത്രമായി ഒരിടവേളയ്‍ക്ക് ശേഷമാണ് താരത്തിന് അവസരം ലഭിക്കുന്നത്. കുറച്ച് സ്‍ക്രീൻ ടൈം മാത്രമേയുള്ളൂ. അനില്‍ രവിപുഡി എന്ന ഹിറ്റ്‍മേക്കറുടെ ചിത്രത്തില്‍ ആയതിനാലാണ് നയൻതാര പ്രതിഫലം കുറയ്‍ക്കാൻ തയ്യാറായത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നയൻതാര നായികയായി അവസാനമെത്തിയ ചിത്രം ഒടിടിയിലൂടെ ഡയറക്ട് റിലീസായിരുന്നു. ടെസ്റ്റ് എന്ന സിനിമയാണ് നയൻതാരയുടേതായെത്തിയത്. നയന്‍താരയ്‍ക്കൊപ്പം, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരന്നത്. വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്‍തമാണ് ചിത്രമാണ് ടെസ്റ്റ്.

നയൻതാരയുടേതായി രക്കായി സിനിമയും ചിത്രീകരിക്കുന്നുണ്ട്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം നിര്‍വഹിക്കുന്നത്. കലാസംവിധാനം എ രാജേഷ് നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ദ്ധൻ, ഏകൻ ഏകാംബരം, സ്റ്റണ്ട് ഡയറക്ടര്‍ സ്റ്റണ്ണര്‍ സാം, കോസ്റ്റ്യൂമര്‍ രാജൻ, മേക്കപ്പ് പ്രകാശ്, വിഎഫ്എക്സ് സൂപര്‍വൈസര്‍ മോനീഷ്, വിഎഫ്എക്സ് ഹോക്സ് ഫോക്കസ്, ഓഡിയോഗ്രങി സുരെൻ ജി, സഹ സംവിധാനം ആര്‍ മുരുദേശൻ, ജ്ഞാനരാജ്, ഹരി ഗോവിന്ദ്, ഗോകുല്‍ വേലുസാമി, മഹിരാജ്, ജെയസൂര്യൻ, ബാല വെല്‍സെൻ എന്നിവരുമാണ്. തെന്നിന്ത്യയുടെ നയൻതാരയുടെ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ‘ഭോലാ ശങ്കര്‍’ ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭേലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *