Your Image Description Your Image Description

ബെംഗളൂരു: ബെംഗളൂരുവിലെ ഒലയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് യൂണിറ്റായ ക്രുട്രിമിലെ മെഷിന്‍ ലേണിങ് എന്‍ജിനിയര്‍ ജീവനൊടുക്കിയത് കടുത്ത ജോലിസമ്മര്‍ദം മൂലമെന്ന് ആരോപണം. മഹാരാഷ്ട്ര ജല്‍ഗാവ് സ്വദേശി നിഖില്‍ സോംവംശി(24)ആണ് മരിച്ചത്. മേയ് എട്ടിന് നിഖിലിന്റെ മൃതദേഹം എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗര തടാകത്തില്‍ കണ്ടെത്തുകയായിരുന്നു. തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

അപകടത്തില്‍ മരിച്ചതാണെന്ന് വീട്ടുകാരോട് പറയണമെന്ന് ഒപ്പം താമസിക്കുന്നവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചതിനു ശേഷമാണ് ജീവനൊടുക്കിയത്. കടുത്തജോലി സമ്മര്‍ദമാണ് സോംവശിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ആരോപിച്ചു. സോംവംശിക്ക് മൂന്ന് ജീവനക്കാരുടെ ജോലിഭാരം ഒറ്റയ്ക്ക് ഏല്‍ക്കേണ്ടിവന്നെന്ന് കര്‍ണാടക സ്റ്റേറ്റ് ഐടി-ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. മാനേജരില്‍ നിന്നുള്ള പീഡനവും ഏല്‍ക്കേണ്ടിവന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഐടി മേഖലയിലെ വ്യാപകമായ തൊഴിലാളി ചൂഷണത്തിന്റെ ഭാഗമാണെന്നും പറഞ്ഞു.

ദിവസം എട്ട്-ഒന്‍പത് മണിക്കൂര്‍ ജോലിയെന്നത് ഐടി ജീവനക്കാര്‍ക്ക് സ്വപ്നം മാത്രമായി അവേശഷിക്കുകയാണിപ്പോള്‍. ജോലി സമയത്തിനപ്പുറത്തേക്ക് കടന്ന് അധിക പ്രതിഫലമില്ലാതെ ജീവനക്കാര്‍ക്ക് ജോലിചെയ്യേണ്ടി വരുകയാണെന്നും പറഞ്ഞു. അതേസമയം, ആരോപണം കമ്പനി നിഷേധിച്ചു. ജീവനൊടുക്കുമ്പോള്‍ സോംവശി അവധിയിലായിരുന്നെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *