Your Image Description Your Image Description

കാക്കനാട്: കെവിൻ ജനിച്ചതേ വലതുകൈ ഇല്ലാതെയാണ്. പതിനെട്ടാം വയസ്സിൽ ലൈസൻസ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് വലംകൈ ഇല്ലാത്തത് വലിയൊരു തടസ്സമാണെന്ന് കെവിന് ബോധ്യപ്പെട്ടത്. മോട്ടർ വാഹന വകുപ്പ് അപേക്ഷ പോലും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെ ഡ്രൈവിം​ഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഇപ്പോഴിതാസ ഡ്രൈവിങ് ടെസ്റ്റ് പാസായി ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് കെവിൻ.

പറവൂർ കൊങ്ങോർപ്പിള്ളി പാടൻ ബെന്നിയുടെയും സിമിയുടെയും മകനാണ് കെവിൻ ബെന്നി. ജനിക്കുമ്പോൾതന്നെ കെവിന്റെ വലതു കൈ മുട്ടിനു താഴെ ഇല്ലായിരുന്നു. വലംകൈ ഇല്ലെങ്കിലും ഇരുപത്തിനാലാം വയസ്സിൽ ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് കെവിൻ. 18 തികഞ്ഞപ്പോൾ മുതൽ ഡ്രൈവിങ് ലൈസൻസിനായി ശ്രമം നടത്തിയിരുന്നെങ്കിലും വലതുകൈ ഇല്ലാത്തയാളുടെ അപേക്ഷ സ്വീകരിക്കാൻ മോട്ടർ വാഹന വകുപ്പ് തയാറായില്ല. കൈകളില്ലാത്ത തൊടുപുഴ സ്വദേശിനി ജിലുമോൾക്ക് ലൈസൻസ് ലഭിച്ചെന്നറിഞ്ഞതോടെ കെവിൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുകയായിരുന്നു.

മുഖ്യമന്ത്രിക്ക് മുന്നിൽ കെവിന്റെ ഇപേക്ഷ എത്തിയതോടെ നടപടികൾ വേഗത്തിലായി. ഇന്നലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ സി.സ്മിത ജോസിന്റെ മേൽനോട്ടത്തിലായിരുന്നു ടെസ്റ്റ്. ഇടംകൈകൊണ്ട് എച്ചെടുത്ത്, റോഡ് ടെസ്റ്റും പാസായ കെവിന് ആർടിഒ കെ.ആർ.സുരേഷ് ലൈസൻസ് കൈമാറി. ഡ്രൈവിങ്ങിൽ ഇടതു കൈക്ക് കൂടുതൽ പ്രാമുഖ്യം നൽകും വിധമാണ് കാറിലെ സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *