Your Image Description Your Image Description

മദ്യവിതരണ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിൽ കയാദു ലോഹറും ഇഡിയുടെ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ സർക്കാറിന്റെ മദ്യവിൽപന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലാണ് നടി കയാദു ലോഹർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിലുള്ളത്. അഴിമതിയിൽ താരത്തിനുള്ള പങ്കു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാടിലെ സർക്കാർ നിയന്ത്രണത്തിലുള്ള മദ്യ വിൽപ്പന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരിൽ അറിയിപ്പെടുന്നത്. ടാസ്മാക് കേസിൽ ഇഡി റെയ്ഡിൽ പിടിയിലായ വ്യക്തികൾ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. കുറ്റാരോപിതർ നടത്തിയ നിശാപാർട്ടിയിൽ നടി പങ്കെടുത്തിരുന്നു. ഇതിനായി താരം 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്.

2021ൽ ‘മുഗിൽപേട്ടെ’ എന്ന കന്നഡ സിനിമയിലൂടെയാണ് കയാദു സിനിമാ ലോകത്തേക്ക് എത്തുന്നത്. 2022ൽ ‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. 2023ൽ ‘ഐ പ്രേം യു’ എന്ന സിനിമയിൽ വേഷമിട്ടു. വീണ്ടും മലയാളത്തിൽ ‘ഒരു ജാതി ജാതകം’ എന്ന സിനിമയിൽ അഭിനയിച്ചു.

ഈ വർഷം പുറത്തിറങ്ങിയ ‘ഡ്രാഗൺ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്. അടുത്ത നാഷ്നൽ ക്രഷ് എന്ന വിശേഷണവും നടി നേടിയിരുന്നു. ‘ഇദയം മുരളി’, ‘ഇമ്മോർട്ടൽ’ എന്നീ തമിഴ് ചിത്രങ്ങളിലും സിമ്പുവിന്റെ പുതിയ സിനിമയിലും കയാദു ആണ് നായിക. നിലവിൽ 2 കോടി രൂപയാണ് നടിയുടെ പ്രതിഫലം.

Leave a Reply

Your email address will not be published. Required fields are marked *