Your Image Description Your Image Description

ഐ ഫസ്റ്റ് വീഡിയോ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ഗൂഗിള്‍ ബീം ആനുവല്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. 2ഡി വീഡിയോ സ്ട്രീമിനെ 3ഡി വീഡിയോ ആക്കി ഗൂഗിള്‍ ബീം മാറ്റും. ഈ വര്‍ഷം അവസാനത്തോടെ എച്ച്പിയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ബീം ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

ഗൂഗിളിന്റെ സ്റ്റാര്‍ലൈന്‍ സാങ്കേതികവിദ്യയുടെ അടുത്ത അധ്യായം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വിവിധ കോണുകളില്‍ നിന്നുള്ള ആറ് ക്യാമറകളുടെ ഒരു നിരയാണ് Google Beam ഉപയോഗിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഒരു അക വീഡിയോ മോഡല്‍ ഈ ദൃശ്യങ്ങളെ തത്സമയം സംയോജിപ്പിച്ച് 3D സൃഷ്ടിക്കുന്നു. Google Meet ഉപയോഗിച്ച് മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരുമായി ചാറ്റ് ചെയ്യുന്നതിനിടെ ഇനി നിങ്ങളുടെ ഇഷ്ടഭാഷയില്‍ തത്സമയ വിവര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ കഴിയുമെന്ന പ്രഖ്യാപനവും ഗൂഗിള്‍ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *