Your Image Description Your Image Description

ബ​ഹ്റൈ​നി​ൽ തൊ​ഴി​ൽ​ര​ഹി​ത​രി​ൽ നാ​ലി​ൽ​മൂ​ന്നു ഭാ​ഗ​വും സ്ത്രീ​ക​ളെ​ന്ന് ക​ണ്ടെ​ത്ത​ൽ. 2024ൽ ​രാ​ജ്യ​ത്തെ ഓ​പ​ൺ ഡേ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം 20 വ​യ​സ്സോ അ​തി​നു​മു​ക​ളി​ലോ ഉ​ള്ള സ്ത്രീ​ക​ളാ​ണ് തൊ​ഴി​ൽ​ര​ഹി​ത​രാ​യി ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ 20 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രാ​യ 15,683 പേ​രി​ൽ 11,763 പേ​രും സ്ത്രീ​ക​ളാ​ണ്. ബി​രു​ദ​ധാ​രി​ക​ളാ​യ ജോ​ലി​യി​ല്ലാ​ത്ത 8597 സ്ത്രീ​ക​ളാ​ണു​ള്ള​ത്.

17 വ​യ​സ്സു മു​ത​ൽ നോ​ക്കു​മ്പോ​ൾ തൊ​ഴി​ല​ന്വേ​ഷ​ക​രാ​യി 17,402 പേ​രാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തി​ൽ 1719 പേ​ർ 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രും 5324 പേ​ർ 20 നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​ണ്. ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ബി​രു​ദ​ധാ​രി​ക​ളാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത.

60 ശ​ത​മാ​നം പേ​ർ​ക്ക് കു​റ​ഞ്ഞ​ത് ഒ​രു ഡി​ഗ്രി യോ​ഗ്യ​ത ത​ന്നെ​യെ​ങ്കി​ലും ഉ​ണ്ട്. ഏ​ക​ദേ​ശം 10,241 പേ​ർ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദ​മു​ള്ള​വ​രാ​ണ്. 83 പേ​ർ​ക്ക് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വു​മു​ണ്ട്. ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഒ​രു യു​വ​തി​യും ജോ​ലി അ​ന്വേ​ഷ​ക​രി​ലു​ണ്ട്. സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കി​യ 924 തൊ​ഴി​ല​ന്വേ​ഷ​ക​രും ഈ ​ലി​സ്റ്റി​ലു​ണ്ട്. പ്ല​സ് ടു ​വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ർ 4640 പേ​രാ​ണു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *