Your Image Description Your Image Description

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ മെ​ട്രാ​ഷ് ആ​പി​ൽ ഏ​റ്റ​വും പു​തി​യ ഒ​രു​പി​ടി സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി വി​ശ​ദീ​ക​രി​ച്ച് അ​ധി​കൃ​ത​ർ.

പാ​സ്​​പോ​ർ​ട്ട് അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തോ​ടെ വി​വ​ര​ങ്ങ​ൾ റീ​ഡ് ചെ​യ്യാ​ൻ സ​ഹാ​യ​ക​മാ​വു​ന്ന പാ​സ്‌​പോ​ർ​ട്ട് റീ​ഡ​റും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള നി​ര​വ​ധി അ​പ്‌​ഡേ​റ്റു​ക​ളും ഉ​ൾ​കൊ​ള്ളി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്യാ​പ്റ്റ​ൻ അ​ലി അ​ഹ്‌​മ​ദ് അ​ൽ ഐ​ദ്രൂ​സ് പ​റ​ഞ്ഞു.

ല​ളി​ത​വും സു​ഗ​മ​വു​മാ​യ ഉ​പ​യോ​ക്തൃ അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന് പു​തി​യ വി​ഷ്വ​ൽ ഐ​ഡ​ന്റി​റ്റി സ്വീ​ക​രി​ച്ച​താ​യും ഉ​പ​യോ​ക്താ​വി​ന് മ​റ്റൊ​രാ​ളെ സ്വ​ന്തം സേ​വ​നം നി​ർ​വ​ഹി​ക്കാ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന ഓ​ഥ​റൈ​സേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ മെ​ട്രാ​ഷി​ൽ ആ​രം​ഭി​ച്ച​താ​യും ഖ​ത്ത​ർ ടി.​വി​യു​ടെ പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *