Home » Blog » kerala Max » രാജീവ് ഗാന്ധി രക്‌തസാക്ഷിത്വ വാർഷികം ആചരിച്ചു

മഞ്ഞപ്ര: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് ദേശീയ പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 35 -മത് രക്‌തസാക്ഷിത്വ വാർഷികം ഇന്ദിര ഗാഡികൾചറൽ ഫോറം

മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു.
മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന അനുസ്‌മരണ സമ്മേളനം കിസാൻ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ദേവസി മാടൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് അംഗവും കൾചറൽ ഫോറം രക്ഷാധികാരിയുമായ
കെ. സോമ ശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു.
പതാക ഉയർത്തൽ രാജീവ് ജീ യുടെ അലങ്കരിച്ച ഛായ ചിത്രത്തിന് മുൻപിൽ ഓർമപ്പൂക്കൾ വിതറൽ, പുഷ്പാർച്ചന സർവ്വമത പ്രാർത്ഥന, തിരി കത്തിക്കൽ, എന്നിവ ഉണ്ടായിരുന്നു. കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈബി പാപ്പച്ചൻ, ജോയ് അറയ്ക്ക, ബൈജു കൈതാരത്ത്,എം ഇ സെബാസ്‌റ്റ്യൻ, പൗലോസ് കീഴ്ത്തറ, സി.വി ബെന്നി,കെ പി ജോണി എന്നിവർ പ്രസംഗിച്ചു