Your Image Description Your Image Description

ദുബായിൽ ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ 79ാമ​ത് ഓ​ൺ​ലൈ​ൻ ലേ​ലം സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ക്ലാ​സി​ക് വാ​ഹ​ന​ങ്ങ​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ എ​ന്നി​വ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മൂ​ന്ന്, നാ​ല്, അ​ഞ്ച് അ​ക്ക കോ​മ്പി​നേ​ഷ​നു​ക​ൾ അ​ട​ങ്ങി​യ 350 ന​മ്പ​ർ പ്ലേ​റ്റു​ക​ളാ​ണ്​ ലേ​ല​ത്തി​ൽ വെ​ക്കു​ന്ന​ത്. ലേ​ല​ത്തി​ൽ ‘എ​ച്ച്​’ മു​ത​ൽ ‘ഇ​സെ​ഡ്​’ വ​രെ​യു​ള്ള കോ​ഡു​ക​ൾ ഉ​ള്ള പ്ലേ​റ്റു​ക​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ലേ​ല​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ മേ​യ് 19 തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. അ​ഞ്ചു ദി​വ​സം മാ​ത്ര​മേ ര​ജി​സ്​​ട്രേ​ഷ​ൻ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. മേ​യ് 26 തി​ങ്ക​ളാ​ഴ്ച ലേ​ലം ആ​രം​ഭി​ക്കും. എ​ല്ലാ വി​ൽ​പ്പ​ന​ക​ൾ​ക്കും അ​ഞ്ചു ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി(​വാ​റ്റ്) ബാ​ധ​ക​മാ​ണ്.

ലേ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ ദു​ബൈ​യി​ൽ സാ​ധു​വാ​യ ട്രാ​ഫി​ക് ഫ​യ​ൽ കൈ​വ​ശം വെ​ച്ചി​രി​ക്ക​ണം. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ർ.‌​ടി.‌​എ​ക്ക്​ 5000 ദി​ർ​ഹ​മി​ന്റെ സെ​ക്യൂ​രി​റ്റി ചെ​ക്കും 120 ദി​ർ​ഹ​മി​ന്റെ റീ​ഫ​ണ്ട് ചെ​യ്യാ​ത്ത പാ​ർ​ടി​സി​പേ​ഷ​ൻ ഫീ​സും സ​മ​ർ​പ്പി​ക്ക​ണം. ഉ​മ്മു റ​മൂ​ൽ, അ​ൽ ബ​ർ​ഷ, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റു​ക​ളി​ലോ ആ​ർ.‌​ടി.‌​എ വെ​ബ്‌​സൈ​റ്റ് വ​ഴി ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി​യോ പ​ണ​മ​ട​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *