Your Image Description Your Image Description

ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപണം നടന്നെങ്കിലും ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ദൗത്യത്തിൻ്റെ മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09. പിഎസ്എൽവിയുടെ 63ാമത്ത ദൗത്യമാണ് ഇത്. പിഎസ്എൽവി എക്സ് എൽ കോൺഫിഗറേഷൻ ഉപയോഗിച്ച് നടക്കുന്ന 27ാമത്തെ ദൗത്യമാണ് ഇത്. 44.5 മീറ്റർ നീളവും 321 ടൺ ഭാരവുമാണ് പിഎസ്എൽവി സി61നുള്ളത്.

1,710 കിലോഗ്രാം ഭാരമുള്ളതാണ് ഇഒഎസ്-09. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാവും.

Leave a Reply

Your email address will not be published. Required fields are marked *