Your Image Description Your Image Description

‘കുവി’യെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന “നജസ്സ്” എന്ന ചിത്രത്തിലെ ഒഫീഷ്യൽ കന്നഡ വീഡിയോ ഗാനം പുറത്ത്.രത്നാകര എസ് ഒഡഗൾ എഴുതിയ വരികൾക്ക് സുനിൽകുമാർ പി കെ സംഗീതം പകർന്ന് പുഷ്പവതി സിദാമണി വി എസ് ആലപിച്ച ‘മല്ലികേ,മല്ലികേ..’ എന്നാരംഭിക്കുന്ന കന്നഡ വീഡിയോ ഗാനമാണ് റിലീസായത്.

പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി,നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.ശ്രീജിത്ത് പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച ‘നജസ്സ് ‘എന്ന ചിത്രത്തിൽ പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺനായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *