Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മു​ന്‍ എം​എ​ല്‍​എ എ.​പ്ര​ദീ​പ് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് കെ.കെ.രാഗേഷ് സ്ഥാനമൊഴിഞ്ഞ ചുമതലയിലേക്കാണ് പ്രദീപ് കുമാര്‍ എത്തുന്നത്. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം.

നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശി. പരേതരായ ചേലക്കാട് ആനാറമ്പത്ത് ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകന്‍. എ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന് തു​ട​ക്കം. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മൂന്ന് തവണ എംഎല്‍എയായി.

Leave a Reply

Your email address will not be published. Required fields are marked *