Your Image Description Your Image Description

പാലക്കാട്: അത്യാധുനിക സൗകര്യങ്ങളോടെ നാടിനു സമർപ്പിക്കാനൊരുങ്ങി ചിറ്റൂര്‍ താലൂക്ക് ആശുപത്രി. 7 നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ആശുപത്രി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. കിഫ്ബി മാസ്റ്റര്‍ പ്ലാന്‍ ജി പ്ലസ് 6 കെട്ടിടവും കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് ഇന്ന് നടക്കുക. 1,06,744 ചതുരശ്ര മീറ്റര്‍ ആശുപത്രി കെട്ടിടത്തില്‍ അഞ്ച് ഓപ്പറേഷന്‍ തിയറ്ററും, മാസ്റ്റര്‍ പ്ലാന്‍ കെട്ടിടത്തില്‍ 220 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നാല് കോടി ചിലവിലാണ് കുട്ടികളുടെയും, സ്ത്രീകളുടെയും ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിട്ടുള്ളത്. കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തില്‍ 50 പേരെ കിടത്തി ചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏഴു നില കെട്ടിടത്തില്‍ എമര്‍ജന്‍സി, ഓര്‍ത്തോപീഡിക്, ഇ.എന്‍.ടി, ഒഫ്ത്താല്‍മിക്, ജനറല്‍ സര്‍ജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷന്‍ തിയറ്റുകളും ഒരുക്കിയിട്ടുള്ളത്. സിടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.

താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ട്രോമാ-ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, സി ടി സ്‌കാന്‍, എക്സ്-റേ, ലോണ്‍ട്രി, നഴ്സിങ് യൂണിറ്റുകള്‍. ഒന്നാം നിലയില്‍ പരിശോധനാ കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ഫാര്‍മസി, ഒപി കൗണ്ടര്‍, കോണ്‍ഫറന്‍സ് ഹാള്‍. രണ്ടാം നിലയില്‍ ബ്ലഡ് ബാങ്ക്, വാര്‍ഡുകള്‍. മൂന്നാം നിലയില്‍ ഇഎന്‍ടി, ശിശുരോഗ, നേത്രരോഗ വിഭാഗങ്ങള്‍, വാര്‍ഡുകള്‍. നാലാം നിലയില്‍ ഐസിയു, ഓപ്പറേഷന്‍ വാര്‍ഡുകള്‍. അഞ്ചാം നിലയില്‍ അനസ്തേഷ്യ മുറികള്‍, ഡയാലിസിസ്, സ്റ്റോര്‍ സേവനങ്ങള്‍ എന്നിങ്ങനെയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *