Your Image Description Your Image Description

ഗ്രേ​റ്റ​ർ നോ​യി​ഡ: സു​ഹൃ​ത്തി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ സ്വ​യം വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ദാ​ദ്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക്ക് കീ​ഴി​ലു​ള്ള കാ​ന്ത് മ​ണ്ടി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം നടന്നത്.

ത​നൂ​ജ് ന​ഗ​ർ എ​ന്ന​യാ​ൾ ര​ണ്ട് വ​ർ​ഷം മു​മ്പ് ഋ​ഷ​ഭ് ഗു​പ്ത​യ്ക്ക് 15 ല​ക്ഷം രൂ​പ ക​ടം ന​ൽ​കി​യി​രു​ന്നു. ‌എ​ന്നാ​ൽ ഋ​ഷ​ഭ് ഈ ​പ​ണം ത​നൂ​ജി​ന് തി​രി​കെ ന​ൽ​കാ​ൻ വൈ​കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ൻ ത​നൂ​ജ്, ഒ​രു സു​ഹൃ​ത്തി​നൊപ്പം ഋ​ഷ​ഭി​ന്‍റെ വീ​ട്ടി​ലെ​ത്തിയിരുന്നു.

സു​ഹൃ​ത്തി​നെ വീ​ടി​ന് പു​റ​ത്ത് നി​ർ​ത്തി​യ​തി​ന് ശേ​ഷം ത​നൂ​ജ് അ​ക​ത്തേ​ക്ക് ക​യ​റി​പ്പോ​യി. കു​റ​ച്ച് ക​ഴി​ഞ്ഞ് ത​നൂ​ജ് ഒ​രു തോ​ക്ക് പു​റ​ത്തെ​ടു​ത്ത് കൈ​യി​ൽ സ്വ​യം വെ​ടി​വ​ച്ച ശേ​ഷം വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.‌ ഋ​ഷ​ഭി​നെ ക്രി​മി​ന​ൽ കേ​സി​ൽ കുടുക്കുന്നതിന് വേണ്ടിയാണ്  ത​നൂ​ജ് ഇങ്ങനെ ചെയ്തത്. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ത​നൂ​ജി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *