Your Image Description Your Image Description

ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ തോറ്റെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നത്.

1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, ഐപിഎല്ലിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ സെഞ്ച്വറി നേടിയ വൈഭവ് രാജസ്ഥാന്റെ പ്ലേയിങ് ഇലവനിലും ഇടം ഉറപ്പാക്കിക്കഴിഞ്ഞു.

എക്സ് പ്ലാറ്റ്ഫോമിലെ ഒരു അക്കൗണ്ടിലാണ് വൈഭവിന്റെ പരീക്ഷാ ഫലത്തെക്കുറിച്ച് ആദ്യമായി അഭ്യൂഹങ്ങൾ വന്നത്. പിന്നീട് മറ്റുള്ളവരും ഇത് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടില്ലെന്നതാണു സത്യം.

താജ്പുരിലെ മോഡസ്റ്റി സ്കൂളിൽ എട്ടാം ക്ലാസിലാണ് വൈഭവ് ഇപ്പോൾ പഠിക്കുന്നത്. മേയ് 17ന് ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസിനായി ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് വൈഭവ്. സീസണിൽ അഞ്ചു മത്സരങ്ങൾ കളിച്ച താരം 155 റൺസ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *