Your Image Description Your Image Description

പൂർണമായും കാടിന്‍റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാന്‍റസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു. നവാഗതനായ ജീത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമയുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്,ഫയസ് മുഹമ്മദ് എന്നിവർ നിർമിക്കുന്നു.

കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിന്‍റെ നിഗൂഢതകൾ എന്താണെന്ന് അഴിയുന്നതാണ് ഈ സിനിമ. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ചിത്രം ആക്ഷന് പ്രാധാന്യം നിറഞ്ഞതാണ്.

അഷ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർഥ് ഭരതൻ,അസീംജമാൽ, സെന്തിൽ കൃഷ്ണ, രാജേഷ് അഴിക്കോട്, വിജയ് മുത്തു, ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ കലേഷ്, ഡാവഞ്ചി സതീഷ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *