Your Image Description Your Image Description

മെയ് 15ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എല്ലാ ജില്ലകളിലും അരിയർ റിക്കവറി ഡ്രൈവുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 35 ഓളം സ്ഥാപനങ്ങളിൽ നിന്നും റിക്കവറി നടപടിക്രമങ്ങൾ പൂർത്തിയാക്കി നികുതികുടിശ്ശിക  പിരിച്ചെടുത്തു.

നികുതി കുടിശ്ശിക അടയ്ക്കാതെ പ്രവർത്തിക്കുന്ന ബിസിനസുകളിൽ നിന്നും കുടിശ്ശിക ഈടാക്കാൻ ശക്തമായ നടപടികൾ തുടരും. ഇത്തരക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടു കെട്ടുന്നത് അടക്കമുള്ള ശക്തമായ നടപടികൾ സംസ്ഥാന ജി.എസ്.ടി വകുപ്പ് സ്വീകരിച്ചു വരുന്നു.

ജി.എസ്.ടി ക്ക് മുമ്പുള്ള നികുതി കുടിശിക ഉള്ളവർക്കായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ജനറൽ ആംനസ്റ്റി പദ്ധതി-2025 ൽ ചേരുന്നതിനുള്ള അവസാന തീയതി  ജൂൺ 30 ആണ്. ആംനസ്റ്റിയിൽ ചേരുകയോ കുടിശ്ശിക തീർപ്പാക്കുകയോ ചെയ്യാത്ത എല്ലാ കേസുകളിലും റിക്കവറി നടപടികൾ ശക്തമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *