Your Image Description Your Image Description

റ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.26 ട്രില്യണ്‍ ഡോളർ വിപണിമൂല്യമുള്ള, ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് മൈക്രോസോഫ്റ്റ്. ഒട്ടനവധി രാജ്യങ്ങളുടെ ജിഡിപിയേക്കാളും കൂടുതലാണിത്. എന്നാൽ ഇത് നേടിയെടുക്കാൻ മൈക്രോസോഫ്റ്റ് 44 വര്‍ഷം എടുത്തപ്പോൾ, ടെക് ലോകത്തെ വമ്പന്‍മാരായ ആപ്പിളിന് ഈ നേട്ടം കൈവരിക്കാന്‍ 42 വര്‍ഷമെടുത്തു. ജെഫ് ബെസോസിന്റെ ആമസോണ്‍ 1 ട്രില്യണ്‍ ഡോളര്‍ നേട്ടം കൈവിച്ചത് 24 വര്‍ഷം കൊണ്ടാണ്. ഗൂഗിള്‍ 21 വര്‍ഷമെടുത്തു. ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയ്ക്ക് വേണ്ടിവന്നു 18 വര്‍ഷങ്ങള്‍. എന്നാല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് വെറും 17 വര്‍ഷംകൊണ്ട് ആണ് ഈ നേട്ടം കൈവരിച്ചത്.

2004 ലാണ് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിന് തുടക്കമിട്ടത്. 2021 ല്‍ തന്നെ കമ്പനി 1 ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യം എന്ന നേട്ടം കൈവരിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ 19-ാം വയസിലാണ് ഫെയ്‌സ്ബുക്ക് ആരംഭിച്ചത്. 2021 ല്‍, മെറ്റാവേര്‍സ് എന്ന വന്‍ ലക്ഷ്യം മുന്‍നിര്‍ത്തി കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ ഫെസ്ബുക്കിന്റെ വിപണിമൂല്യം 1.489 ട്രില്യണ്‍ ഡോളര്‍ ആണ്.

വിപണിമൂല്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ കമ്പനിയാണ് ഈ മെറ്റ. ആഗോളതലത്തില്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ്. ഫെയ്‌സ്ബുക്കും, ഇന്‍സ്റ്റാഗ്രാമും, വാട്ട്സ്ആപ്പും എല്ലാം മെറ്റയുടെ തന്നെ. വിപണി മൂല്യത്തിന്റെ കാര്യത്തില്‍, മെറ്റയ്ക്ക് മുന്നിലുള്ളത് മൈക്രോസോഫ്റ്റ്, ആപ്പിള്‍, എന്‍വിഡിയ, ആമസോണ്‍, ആല്‍ഫബെറ്റ് (ഗൂഗിളിന്റെ മാതൃ കമ്പനി), സൗദി അരാംകോ എന്നിവ മാത്രമാണ്.

ഫോര്‍ബ്‌സ് പട്ടിക പ്രകാരം 2025 ല്‍ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ രണ്ടാം സ്ഥാനത്താണ് മെറ്റാ പ്ലാറ്റ്ഫോംസിന്റെ സഹസ്ഥാപകനും, സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. 216 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2004 ല്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് പീറ്റര്‍ തീലില്‍ നിന്ന് നേടിയ 5,00,000 ഡോളര്‍ ഏയ്ഞ്ചല്‍ നിക്ഷേപമാണ് സുക്കര്‍ബര്‍ഗിന്റെ തലവര മാറ്റിയത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം തന്റെ സംരംഭത്തിന് ഫെയ്‌സ്ബുക്ക് എന്ന പേരു നല്‍കി.

2005 ല്‍, യാഹൂ 1 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങാന്‍ തയ്യാറായിരുന്നു. എന്നാല്‍ മാര്‍ക്ക് ഓഫര്‍ നിസരിച്ചു. 2012ല്‍ ഫെയ്‌സ്ബുക്ക് ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാം 1 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയത് വഴിത്തിരിവായി. തുടര്‍ന്ന് കമ്പനിയുടെ ഐപിഒ വന്‍ ഹിറ്റാായി. 2007 ല്‍ തന്റെ 23 -ാം വയസില്‍ സുക്കര്‍ബര്‍ഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിര്‍മ്മിത കോടീശ്വരനായി. 2014 ലാണ് കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യവത്തായ ഏറ്റെടുപ്പ് നടത്തിയത്. മെറ്റാ പ്ലാറ്റ് ഫോംസിൽ ഏകദേശം 13% ഓഹരി പങ്കാളിത്തമാണ് ഇന്നു സുക്കര്‍ബര്‍ഗിനുള്ളത്. കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയും ഇദ്ദേഹം തന്നെ.

 

Leave a Reply

Your email address will not be published. Required fields are marked *