Your Image Description Your Image Description

സൗദി അറേബ്യയിലെ നഴ്സിങ് ജീവനക്കാരുടെ സ്വദേശിവൽക്കരണ നിരക്ക് 2025ൽ ഏകദേശം 44% ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ രാജ്യാന്തര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. നഴ്സിങ് കരിയർ പ്രമോഷൻ സ്ട്രാറ്റജി 2018-2022 എന്ന പദ്ധതിയുടെ ഫലമായി 2016ൽ 38 ശതമാനമായിരുന്നത് ഈ രംഗത്തേക്കുള്ള സ്വദേശികളുടെ കടന്നുവരവ് വർധിച്ചു.

സ്വദേശി നഴ്സിങ് ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തേക്ക് താൽപര്യപൂർവം കടന്നുവരുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിവരികയാണ്. മികച്ച തൊഴിൽ മേഖലയെന്ന നിലയിലും നല്ലൊരു ജീവിതശൈലി കെട്ടിപ്പടുക്കുന്നതിന് നഴ്സിങ് മേഖലയിലെ ജോലി സഹായിക്കുമെന്നതിനാലും സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഈ രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *