Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് ഹോട്ടലിൽ പൊറോട്ടയും ബീഫും നൽകാത്തതിന്‍റെ പേരിൽ ഹോട്ടലിൽ ആക്രമണം നടത്തി.യുവാക്കളുടെ പരാക്രമം. കൊല്ലം കിളികൊല്ലൂരിലെ ഹോട്ടലിൽ സംഭവം നടന്നത്.

തന്നെ ക്രൂരമായി മ‍ർദ്ദിച്ച പ്രതികൾ മദ്യ ലഹരിയിലായിരുന്നെന്നാണ് ഹോട്ടൽ ഉടമയായ അമൽ കുമാർ പറയുന്നത്. ആക്രമണത്തിൽ ഹോട്ടലിന്‍റെ ഉടമ അമൽ കുമാറിന് തലയ്ക്ക് പരിക്കേറ്റു. പ്രതികൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് അമൽ കുമാർ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഹോട്ടലിൽ രണ്ട് യുവാക്കൾ എത്തിയത്. യുവാക്കൾ പൊറോട്ട ആവശ്യപ്പെട്ടു. കൂടാതെ ബീഫ് കറിയും. കൈവശം പണം ഇല്ലെന്നും പിന്നീട് നൽകാമെ പറഞ്ഞു. എന്നാൽ പൊറോട്ട തീർന്നെന്നും ഹോട്ടൽ അടയ്ക്കാൻ നേരമായെന്നും ഉടമ പറഞ്ഞതോടെ തർക്കമായി.

ബഹളത്തിന് ഒടുവിൽ രണ്ട് യുവാക്കളും വന്ന ബൈക്കിൽ മടങ്ങി. അൽപസമയത്തിനുള്ളിൽ അതിലൊരു യുവാവ് മറ്റൊരു യുവാവിനൊപ്പം ഹോട്ടലിൽ തിരിച്ചെത്തി. തുടർന്ന് ഇരുവരും ചേർന്ന് ആക്രമണം അഴിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *