Your Image Description Your Image Description

ലണ്ടൻ: വനിതാ ജീവനക്കാരിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട ബ്രിട്ടീഷ് നാവികസേന മേധാവിയെ സസ്പെൻഡ് ചെയ്തു. ബ്രിട്ടിഷ് റോയൽ നേവി മേധാവി അഡ്മിറൽ സർ ബെൻ കീയെയാണ് തൽസ്ഥാനത്തുനിന്നും നീക്കിയത്. അന്വേഷണം പൂർത്തിയാകുന്നതുവരെ സർ ബെൻ കീയെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്താനാണ് ഉത്തരവിൽ പറയുന്നത്. തന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരു യുവതിയുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടെന്നാണ് ആരോപണം. ഇതുസംബന്ധിച്ച അന്വേഷണം നടന്നു വരികയായിരുന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബെൻ കീക്കെതിരായ അന്വേഷണം നടക്കുന്നത്.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് 59 വയസ്സുകാരനായ അഡ്മിറൽ സർ ബെൻ. അഡ്മിറൽ ബെൻ കീക്ക് ഏറെ ജൂനിയറായ ഒരു വനിതാ സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ദി സൺ പത്രത്തിൽ റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് ഈ ആഴ്ച ആദ്യം ഫസ്റ്റ് സീ ലോർഡ് “സ്വകാര്യ കാരണങ്ങളാൽ ചുമതലകളിൽ നിന്ന് പിന്മാറി” എന്ന്ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഒരു പ്രസ്താവന ഇറക്കിയിരുന്നു.

എന്നാൽ ബ്രിട്ടിഷ് നാവിക സേനയുടെ 500 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് റോയൽ നേവി മേധാവിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. അന്വേഷണം തുടരുന്നതിനാൽ അഡ്മിറൽ സർ ബെൻ രാജി വെക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആരോപണങ്ങൾ സ്ഥിരീകരിച്ചാൽ അദ്ദേഹത്തെ സ്ഥിരമായി പുറത്താക്കുമെന്നും അതുവരെ വൈസ് അഡ്മിറൽ മാർട്ടിൻ കോണൽ നാവികസേനയുടെ കമാൻഡർ-ഇൻ-ചീഫായി ചുമതലയേൽക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടീഷ് സമ്പ്രദായമനുസരിച്ച് ങ്ങളുടെ കമാൻഡ് ശൃംഖലയിൽ ജൂനിയറായ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് സംശയം വന്നാൽ മുതിർന്ന ഉദ്യോഗസ്ഥരെ കമാൻഡിൽ നിന്നും അവരുടെ ചുമതലകളിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്. ബ്രിട്ടൻ അത്തരം ബന്ധങ്ങളെ എതിർക്കുകയും അധികാര ദുർവിനിയോഗമായി കാണുകയും സൈനിക സേവന പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി കാണുകയും ചെയ്യുന്നു.

പരസ്പര സമ്മതത്തോടെയാണ് അഡ്മിറൽ സർ ബെൻ യുവ വനിതാ ഓഫിസറുമായി ബന്ധം പുലർത്തിയതെന്നാണ് റിപ്പോർട്ടുകൾ. 1984 ൽ റോയൽ നേവിയിൽ ഒരു കേഡറ്റായി ചേർന്ന അഡ്മിറൽ സർ ബെൻ കീ 2021 മുതൽ റോയൽ നേവിയുടെ തലവനായി സേവനമനുഷ്ഠിക്കുകയാണ്. അഡ്മിൻ കീ ഈ വേനൽക്കാലത്ത് വിരമിക്കേണ്ടതായിരുന്നു. അതിനിടെയാണ് ലൈം​ഗികാരോപണത്തിൽ പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *