Your Image Description Your Image Description

ലോകത്തെ വലിയൊരു വ്യാപാര യുദ്ധത്തിന്റെ ആശങ്കയിലാഴ്ത്തിയ അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവയുദ്ധം താൽക്കാലികമായി അവസാനിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഇരു രാജ്യങ്ങളും പരസ്പരമുള്ള തീരുവകൾ ഗണ്യമായി കുറയ്ക്കാൻ ധാരണയായി. ജനീവയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം. ഇതിലൂടെ ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി അമേരിക്ക കുറയ്ക്കും. അതുപോലെ തന്നെ അമേരിക്കൻ ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ചൈനയും കുറയ്ക്കും.

അമേരിക്കൻ ട്രെഷറി സെക്രട്ടറി സ്കോട്ട് ബസ്സെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയും ചൈനയും തങ്ങളുടെ താരിഫുകൾ മൂന്ന് മാസത്തേയ്ക്ക് കുറയ്ക്കുകയാണെന്നും ഇരു രാജ്യങ്ങളും പരസ്പര ബഹുമാനത്തോടെയാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടതെന്നും സ്കോട്ട് ബസ്സെന്റ് പറഞ്ഞു. അതേസമയം, വ്യാപാര യുദ്ധത്തിന്റെ പോര് മുറുക്കിയാണ് അമേരിക്കയും ചൈനയും തീരുവയുദ്ധം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ആദ്യം തീരുവകൾ വർധിപ്പിച്ച് പോരിന് തുടക്കമിട്ടത്. അമേരിക്കയുടെ പണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണും ആരോപിച്ചാണ് ട്രംപ് തീരുവ വർധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *