Your Image Description Your Image Description

മോ​സ്കോ: അഞ്ച് പതിറ്റാണ്ട് മുമ്പ് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ഭൂമിയിൽ തിരിച്ചെത്തി. 1970ൽ സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച കോ​സ്മോ​സ്-482 എ​ന്ന പേ​ട​ക​മാ​ണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​ക്കാ​ർ​ത്ത​യു​ടെ പ​ടി​ഞ്ഞാ​റ് ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലാണ് പേടകം പതിച്ചത്.

1970 മാ​ർ​ച്ച് 31നാ​ണ് സോ​വി​യ​റ്റ് യൂ​ണി​യ​ൻ ഈ ​ബ​ഹി​രാ​കാ​ശ പേ​ട​കം വി​ക്ഷേ​പി​ച്ച​ത്. റോ​ക്ക​റ്റ് ബൂ​സ്റ്റ​റു​ക​ൾ അ​കാ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്ന് പേ​ട​കം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. 1961 മു​ത​ൽ 1984 വ​രെ സോ​വി​യ​റ്റ് യൂണി​യ​ൻ 29 ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ൾ വി​ക്ഷേ​പി​ച്ചി​രു​ന്നു. ആ ​ദൗ​ത്യ​ങ്ങ​ളി​ൽ പ​ല​തും പ​രാ​ജ​യ​പ്പെ​ട്ടു.

റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ റോ​സ്‌​കോ​സ്‌​മോ​സാ​ണ് ഇ കോ​സ്മോ​സ്-482 ഭൂമിയിൽ തിരിച്ചെത്തിയെന്ന് അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *