Your Image Description Your Image Description

കോസ്മെറ്റിക് സർജറി ചെയ്യുന്ന നിരവധിയാളുകൾ ഇന്നുണ്ട്. പ്രായം കുറച്ച് കാണിക്കാനും സൗന്ദര്യത്തിനും ഒക്കെ വേണ്ടിയാണ് പലരും ഇത്തരം സർജറികൾ ചെയ്യുന്നത്. അതുപോലെ സർജനായ ഒരു മകൻ 68 വയസുകാരിയായ തന്റെ അമ്മയ്ക്ക് ഫേസ്‍ലിഫ്റ്റ് സർജറി ചെയ്തു. അമ്മയുടെ ആഫ്റ്റർ ആൻ‌ഡ് ബിഫോർ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്.

68 -ാമത്തെ വയസിലാണ്, ലിൻഡ ട്രൂസ്‌ഡെയ്‌ൽ തന്റെ മകനും ബെവർലി ഹിൽസിൽ നിന്നുള്ള പ്ലാസ്റ്റിക് സർജനുമായ ഡോ. കാൾ ട്രൂസ്‌ഡെയ്‌ലിന്റെ അടുത്ത് സൗന്ദര്യവർദ്ധക ചികിത്സകൾക്ക് വിധേയയാകുന്നത്. നാല് മാസത്തെ കാത്തിരിപ്പിന് ശേഷം നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ ലിൻഡയെ കണ്ടാൽ ഒരു 25 വയസ്സെങ്കിലും കുറഞ്ഞതായി തോന്നും.

കുറച്ചു വർഷങ്ങളായി ലിൻഡ മകനോട് കോസ്മെറ്റിക് സർജറിയെ കുറിച്ച് പറയുന്നുണ്ടത്രെ. അപ്പോഴെല്ലാം മകൻ പറഞ്ഞത് അമ്മാ, അമ്മയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നാണ്. ഒടുവിൽ, അമ്മയ്ക്ക് പ്രായത്തെ തുടർന്നുള്ള ചില മാറ്റങ്ങളൊക്കെ കണ്ടപ്പോൾ മകൻ അമ്മയോട് അങ്ങോട്ട് സർജറി ചെയ്യാമെന്ന് പറയുകയായിരുന്നു എന്നാണ് പീപ്പിൾ എന്ന അമേരിക്കൻ വീക്കിലി മാ​ഗസിനോട് ലിൻഡ പറഞ്ഞത്.

രണ്ട് സ്റ്റേജുകളായിട്ടാണ് ലിൻഡയ്ക്ക് സർജറി ചെയ്തത്. ഇതിലും വലിയ വേദന ശരിക്കും ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് ലിൻഡ പറയുന്നത്. ശരിക്കും മുഖം വലിഞ്ഞു മുറുകുന്നത് പോലെ ആണ് തോന്നിയത് എന്നും ലിൻഡ പറയുന്നു.

അമ്മയ്ക്ക് നടത്തിയ ഈ ശസ്ത്രക്രിയകൾക്ക് കാൾ സാധാരണയായി 120,000 ഡോളർ അതായത്, ഏകദേശം ഒരു കോടി രൂപയിൽ കൂടുതൽ വരെയാണ് ഈടാക്കാറ്. എന്നാൽ, അമ്മയിൽ നിന്നും കാൾ ഒന്നും തന്നെ വാങ്ങിയിരുന്നില്ല. നിങ്ങൾക്ക് ജന്മം നൽകിയ ഒരാളിൽ നിന്നും എങ്ങനെയാണ് നിങ്ങൾ പണം ഈടാക്കുക എന്നാണ് കാൾ ചോദിക്കുന്നത്.

എന്തായാലും, സർജറിക്ക് മുമ്പും ശേഷവും ഉള്ള ലിൻഡയുടെ രൂപം നെറ്റിസൺസിനെ അമ്പരപ്പിച്ചു. നിരവധിപ്പേരാണ് ആ അമ്പരപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *