Your Image Description Your Image Description

മോണയെ ബാധിക്കുന്ന ജിംഗിവാലിസ് ബാക്ടീരിയ രക്തചംക്രമണത്തെയും ഹൃദയത്തിലെ രക്തശുദ്ധീകരണത്തെയും ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. അപകടകാരിയായ ബാക്ടീരിയ ഹൃദയത്തിന്റെ ഘടനയെ തകർക്കുകയും വൈദ്യുത സിഗ്നലുകൾ തടസ്സപ്പെടുത്തുകയും ഏട്രിയൽ ഫാബുലേഷൻ(എ.എഫ്.ഐ.ബി) ഹൃദയമിടിപ്പ് കൂട്ടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

പീരിയോഡോണ്ടിക്സ് എന്ന രോഗം സ്ഥിരമായി കണ്ടുവരുന്ന രോഗികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുതൽ കണ്ടു വരുന്നതായി ഡോക്ടർമാർ പറയുന്നു. അടുത്തിടെ ലഭ്യമായ കണക്കുകൾ പ്രകാരം എ.എഫ്.ഐ.ബി ഉള്ളവരിൽ ഹൃദയ സ്തംഭനം, സ്ട്രോക്ക്, തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമാണ്. ആഗോള തലത്തിൽ എ.എഫ്.ഐ.ബി കേസുകൾ ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2010ൽ 33.5 മില്യൺ ആയിരുന്നു എ.എഫ്.ഐ.ബി നിരക്ക്. എന്നാൽ 2019ൽ ഇത് 60 മില്യണായി വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *