Your Image Description Your Image Description
ന്യൂഡല്‍ഹി:  പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ രാജ്യ തലസ്ഥാനത്ത് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെയാണ് പ്രതിഷേധം.
സേവ് ഡമോക്രസി എന്ന പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ ഇരു സഭകളിലെയും മുന്നണി നേതാക്കള്‍ സംസാരിച്ചു.

ബി.ജെ.പി എം.പിമാര്‍ ഓടിയൊളിച്ചെന്ന് രാഹുല്‍ ഗാന്ധിപാര്‍ലമെന്റില്‍ സുരക്ഷ വീഴ്ച്ചയുണ്ടായപ്പോള്‍ ബി.ജെ.പി എം.പിമാരെല്ലാം ഓടി രക്ഷപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജന്തര്‍ മന്ദറില്‍ നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *