Your Image Description Your Image Description

കോഴിക്കോട് : നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഡ്രോണുകള്‍, ഐഒടി തുടങ്ങിയ സാങ്കേതികവിദ്യകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി സ്റ്റാര്‍ട്ടപ്പ് മിഷന്റെ പവലിയന്‍. ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയില്‍ ഭാവിയുടെ നേര്‍ക്കാഴ്ചയാണ് ഈ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.

എആര്‍-വിആര്‍ കണ്ണടകള്‍, ഗെയിമുകള്‍, ഐറിസ് എന്ന റോബോട്ട്,കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചര്‍ തുടങ്ങി ഭാവിയില്‍ പൊതുജനം നേരിട്ടറിയാന്‍ പോകുന്ന സാങ്കേതികവിദ്യകള്‍ ഇവിടെയത്തിയാല്‍ അടുത്തറിയാം. കൂടാതെ സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷന് ആവശ്യമായ സഹായങ്ങള്‍, കുട്ടികള്‍ക്ക് ഡ്രോണ്‍ പറത്താനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *