Your Image Description Your Image Description

മയക്കുമരുന്നുമായി രണ്ട് പാകിസ്ഥാനികള്‍ ഒമാനില്‍ പിടിയില്‍. വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകളുമായാണ് രണ്ടുപേരെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് ക്രിസ്റ്റൽ മെത്തും 7,300ലേറെ സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു.

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ കീ​ഴി​ലു​ള്ള ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് വ​കു​പ്പ്, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾക്കെതിരായ നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *