Your Image Description Your Image Description

പാറശാല: ഉദിയൻകുളങ്ങരയിൽ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
ഏപ്രിൽ 12നാണ് സംഭവം നടന്നത്. മുൻവൈരാഗ്യത്തിന്റെ പേരിൽ ഓട്ടം പോകാനെന്ന വ്യാജേന ഓട്ടോയിൽ കയറിയ പ്രതി ധനുവച്ചപുരം റെയിൽവേസ്റ്റേഷൻ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കമ്പിപ്പാരകൊണ്ട് ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

സംഭവശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. പ്രതി ആശ്രമത്തിലുണ്ടെന്ന രഹസ്യവിവരത്തിൽ ഭക്തരുടെ വേഷത്തിലെത്തിയ പൊലീസുകാർ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *