Your Image Description Your Image Description

ഡല്‍ഹി: പാക് പ്രകോപനങ്ങൾക്ക് ശക്തമായി തിരിച്ചടിക്കുകയാണ് ഇന്ത്യ. പാകിസ്താൻറെ മൂന്ന് വ്യോമതാവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം.

പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ക്കുനേരെയാണ് ഇന്ത്യന്‍ സൈനിക നീക്കം. മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി സ്ഥിരീകരിച്ചു.

അതെ സമയം,പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. പാക് കരസേന മേധാവി അസിം മുനീറുമായാണ് മാർകോ റൂബിയോ സംസാരിച്ചത്. ഇരുരാജ്യങ്ങളും സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.ചർച്ചകൾക്ക് നേതൃത്വം കൊടുക്കാൻ തയ്യാറാണെന്നും മാർകോ റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറക്കാൻ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് സൗദിയും രം​ഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *