Your Image Description Your Image Description

ഡൽഹി: ഷഹബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ പാക് നേതാക്കളുടെ ശക്തമായ പ്രതിഷേധം. ഈ മുൻസീറ്റിൽ ഇരിക്കുന്നവർക്കൊക്കെ യൂറോപ്പിലും അമേരിക്കയിലും ആഡംബര വസതികളുണ്ട്. അവർക്ക് അവിടെ പോയി കഴിയാം. എന്നെ പോലുള്ളവർ എവിടേക്ക് പോകും എന്ന ചോദ്യം ഉന്നയിച്ച് പാകിസ്ഥാൻ തെഹരിക് ഇൻസാഫ് (പിടിഐ) പാർട്ടി എംപി ഷാഹിദ് അഹമ്മ​ദ്. പാക് പാർലമെന്റ് സമ്മേളനത്തിലാണ് എംപി ഷാഹിദ് അഹമ്മ​ദ് ഭരണകൂടത്തിനെതിരേയും നേതാക്കൾക്കെതിരേയും ആഞ്ഞടിച്ചത്.

സംഘർഷം തുടരുമ്പോൾ വലിയ ഭിന്നതയും വിമർശനവുമാണ് പാകിസ്ഥാനിൽ. അതിരൂക്ഷമായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് പിടിഐ നേതാവ് ഇമ്രാൻ ഖാൻ അനുകൂലികൾ ഉൾപ്പെടെ വിമർശനങ്ങൾ ഉയർത്തുന്നത്. ഇമ്രാൻ ഖാനും ഭാര്യയും മാസങ്ങളായി പാകിസ്ഥാനിൽ ജയിലിലാണ്. അദ്ദേഹം ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവാണ്. ഇമ്രാൻ ഖാനോട് വലിയ മനുഷ്യാവകാശ ലംഘനമാണ് പാകിസ്ഥാൻ ഭരണകൂടം നടത്തുന്നത് എന്നുള്ള ചിന്ത പാകിസ്ഥാനിലെ ഒരു വലിയ വിഭാ​ഗം ആളുകൾക്കുണ്ട്. ഈ സമയത്ത് പാകിസ്ഥാൻ ഇത്രയും ദുർബലമായി പോയത് ഇമ്രാൻ ഖാനെ പോലെ ഒരു നേതാവ് ഇല്ലാത്തത് കൊണ്ടാണ് എന്ന ചിന്തയും ശക്തമാണ്. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴാണ് പാകിസ്ഥാനിൽ നേതാക്കൾ ഭരണകൂടത്തിനെതിരെ പരസ്യമായി ആഞ്ഞടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *