Your Image Description Your Image Description

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് കെ ഡിസ്കിൽ നിയമനം നൽകിയതിനെ പരിഹസിച്ച് മുൻ നിലമ്പൂർ എംഎൽഎ പി വി അന്‍വര്‍. ഇന്ത്യ- പാക് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പി സരിനെ കെ ഡിസ്കിലെ വിജ്ഞാന കേരളം പരിപാടിയുടെ ഉപദേശകനാക്കിയെന്നാണ് പി വി അൻവറിൻ്റെ വിമർശനം. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ സംഘർഷത്തിലേക്ക് മാറിയപ്പോൾ സരിന് നിയമനം നൽകിയത് ഓണത്തിനിടയിലെ പുട്ട് കച്ചവടമാണെന്ന് പി വി അൻവർ പറയുന്നു. ഉപദേശകരെ തടഞ്ഞിട്ട് കേരളത്തിൽ നടക്കാൻ വയ്യായെന്നും പി വി അൻവർ പോസ്റ്റിൽ പറയുന്നു.
പി വി അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെയാണ്
ഓണത്തിനിടയിൽ പുട്ടുകച്ചവടം!!!!!രാജ്യവും,ജനങ്ങളും,മാധ്യമങ്ങളും പാക്കിസ്ഥാനുമായുള്ള സംഘർഷാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കെ,
പി. സരിന് കെ ഡിസ്കിൽ നിയമനം!!!!വിജ്ഞാന കേരളം പരിപാടിയുടെ ഉപദേശകനായാണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം.
ഉപദേശകരെ തടഞ്ഞിട്ട് നടക്കാൻ വയ്യ കേരളത്തിൽ… കോൺഗ്രസിനോട് ഇടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്.കിട്ടാത്ത മുന്തിരി പുളിക്കും എന്ന് കേട്ടിട്ടുണ്ട് അൻവറിന് ആകെ പുളിച്ചു തികട്ടൽ ആണ്. ഇടതുപക്ഷത്ത് നിന്ന് പിണറായിയോടുള്ള നീരസംകരണം വലത്തേക്ക് ചാടുകയും ചെയ്തു എന്നാലോട്ട് വലത്ത് എത്തിയതുമില്ല. എന്നാൽ കരണം കുത്തി വീണ് ആകെ പൊട്ടലും പരിക്കും പറ്റിയിട്ടുമുണ്ട്. ഇതേസമയത്ത് വലത്തുനിന്ന് ഇടത്തേക്ക് മാറിയ സരിന് ഇടതുപക്ഷത്ത് കിട്ടുന്ന സ്വീകരണം കണ്ട് അൻവറിന് ആകെ അരിശം കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സ്വയം പല്ലു കടിച്ചു പൊട്ടിച്ചിട്ട് കാര്യമില്ല എന്ന് പറയും. സരിന് അതിനു വേണ്ട യോഗ്യത കൂടി ഉണ്ട് എന്ന് ഓർക്കണം അൻവറിനെ പോലെ തോന്നുമ്പോൾ തോന്നുമ്പോൾ വാക്കു മാറ്റി പറയുകയും എന്താണ് പറയുന്നത് അറിയാൻ വയ്യാതിരിക്കുകയും ചെയ്യുന്ന ആളല്ല സരിൻ. ബുദ്ധിയും ബോധവും വിദ്യാഭ്യാസവും നല്ല ഒരു ഉയർന്ന ഉദ്യോഗത്തിൽ ഇരുന്ന ആളും കൂടി ആണ് എന്ന് ഓർക്കണം. അങ്ങനെ വല്ലതും ആണോ. ഇടതുപക്ഷത്ത് നിന്ന് മടുത്തു എങ്ങനെ എടുത്ത് പുറത്തുകളയും എന്ന് കരുതിയിരുന്ന ഒരു പാഴ്ച്ചെടി, കോൺഗ്രസിന്റെ അടുക്കളപ്പുറത്ത് കിടന്ന് മുളക്കാൻ തുടങ്ങിയപ്പോൾ അവരും പിഴുതെടുത്ത് കളയണോ വേണ്ടേ എന്ന് ഇപ്പോഴും ആലോചിക്കുന്നു. മലപ്പുറം കത്തി അമ്പും വില്ലും എന്നൊക്കെ പറഞ്ഞിട്ടാണ് കോൺഗ്രസ് അനുഭാവി ആകാൻ പോയത് എന്നെ ഇപ്പോൾ കോൺഗ്രസിലേക്ക് എടുക്കും എന്നും പറഞ്ഞ് ചെന്നിട്ട് അവിടെയുണ്ട് പ്രതീക്ഷിച്ച വില കിട്ടിയതുമില്ല അസോസിയേറ്റ് പാർട്ടി എന്ന അവസ്ഥയിലേക്ക് അൻവറിനെ ഒതുക്കുകയും ചെയ്തു. എന്നാൽ കുറച്ച് വീരവാദം ഒക്കെ പറഞ്ഞു വലിയ ആളാകാം എന്ന് കരുതിയപ്പോൾ അൻവർ അവിടെ അടങ്ങിയിരിക്കുക എന്ന് കോൺഗ്രസുകാരും മുസ്ലിം ലീഗും ഒന്നടങ്കം പറഞ്ഞതോടുകൂടി അൻവറിന് പൂട്ടുവീണു. എങ്കിൽ പിന്നെ ഒരു മൂലയ്ക്കിരുന്ന് ഒരല്പം കൊതിയും പരദൂഷണവും ഒക്കെ പറഞ്ഞ് പരത്താം എന്നായി. മറ്റുള്ളവർ നന്നാവുന്നത് കാണുമ്പോൾ കണ്ണുകടിച്ചിട്ട് കാര്യമില്ല എങ്കിൽ പിന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് അങ്ങ് കാച്ചാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധവും സാരിന്റെ നിയമനവും തമ്മിൽ എന്താണ് ബന്ധം എന്ന് അൻവറിന് അറിയില്ല എങ്കിലും ഇങ്ങനെ ഒരല്പം പുട്ടിന് പീര ഇട്ടാൽ കത്തി പിടിക്കുമെങ്കിൽ ഇതങ്ങ് പിടിക്കട്ടെ എന്ന്. ഈ ബുദ്ധിയൊക്കെ കോൺഗ്രസിൽ കയറി പറ്റുന്ന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ അൻവറിന് ഒരു കസേര എങ്കിലും കിട്ടിയേനെ. ഇതിപ്പോൾ പൂമുഖത്ത് നിന്ന് ഇറങ്ങി പോയിട്ട് പിന്നാമ്പുറത്ത് തൊടിയിൽ വെറും നിലത്ത് തോർത്ത് വിരിച്ചിരിക്കേണ്ട അവസ്ഥയായി അൻവറിന്. ഗതികേടിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *