Your Image Description Your Image Description

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സീമ വിനീത്. മേക്കപ്പ് ആർട്ടിസ്റ്റായ സീമ സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സീമ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം ട്രാൻസ് ആണെന്ന് പറയുന്നവരെ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് സീമ പറഞ്ഞത്. പിന്നാലെ തനിക്കെതിരെ കമ്യൂണിറ്റിയിൽ നിന്നും ഭീഷണി ഉണ്ടെന്നെല്ലാം പറഞ്ഞ് സീമ വീഡിയോയും പങ്കിട്ടിരുന്നു. ഈ അവസരത്തിൽ സീമയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ട്രാൻസ് വുമൺ അനിരുധ്യ.
ട്രാന്‍സ് വ്യക്തികള്‍ക്ക് പുരുഷനായിരുന്ന കാലത്ത് വിവാഹം ചെയ്യേണ്ടി വന്നെങ്കില്‍ അതിന് പിന്നില്‍ കരണങ്ങളുണ്ടാവുമെന്നും ആ സാഹചര്യം മനസിലാക്കേണ്ടതുണ്ടെന്നും അനിരുധ്യ പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. ബി​ഗ് ബോസിൽ കയറാനുള്ള ശ്രമമാണ് സീമ വിനീത് നടത്തുന്നതെന്നും അനിരുധ്യ ആരോപിക്കുന്നു. “അമേയ പ്രസാദിനെ കുറിച്ചാണ് സീമ പറഞ്ഞതെന്നാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ കമ്യൂണിറ്റിയിലെ അമ്മ- മകൾ ബന്ധമായിരുന്നു അവർ തമ്മിൽ. അവരെ മാനസികമായി ഉപദ്രവിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ബി​ഗ് ബോസിൽ കയറാനായി നടത്തുന്നൊരു നാടകമായിട്ടാണ് എനിക്ക് തോന്നിയത്. എന്റെ കയ്യിലും ​ഗ്ലിസറിനുണ്ട്. കരയാനും അഭിനയിക്കാനും അറിയാവുന്നവർ തന്നെയാണ് ട്രാൻസ് കമ്യൂണിറ്റിയിലെ എല്ലാവരും. സ്ട്ര​ഗിളിം​ഗ് സീമ വിനീതിന് മാത്രമല്ല ഉള്ളത്. എല്ലാവരും അനുഭവിക്കുന്നുണ്ട്. സീമ വിനീത് പരസ്യമായി മാപ്പ് പറയാനാകണം. ബി​ഗ് ബോസിൽ കയറാനുള്ള കോമാളി വേഷം കെട്ടാലാണ് ഇത്. ഒരു കമ്യൂണിറ്റിയെ മുഴുവൻ നാണം കെടുത്തിയിട്ട് ഒരു ഷോയിൽ പോയിരുന്ന് കാശുണ്ടാക്കി ജീവിക്കാമെന്നത് നിങ്ങളുടെ വെറും തെറ്റിദ്ധാരണയാണ്. കണ്ടന്റില്ലെങ്കിൽ വേറെ വല്ലതും ചെയ്യ്. ഞാനിന്ന് നല്ല നിലയിൽ എത്തിയെന്ന് പറഞ്ഞ് താഴേ നിൽക്കുന്നവരെ പുച്ഛിച്ചാണോ കാണേണ്ടത്”, എന്നായിരുന്നു അനിരുധ്യ പറഞ്ഞത്. തനിക്ക് നേരെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നും ഭീഷണിയുണ്ടെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം ട്രാൻസ് വുമൺ സീമ വിനീത് രംഗത്തു വന്നിരുന്നത് വലിയ ചർച്ചയായിരുന്നു . ഒന്നിൽ കൂടുതൽ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഒരു കൂട്ടം ആളുകൾ തിരിഞ്ഞെന്ന് സീമ വിനീത് പറയുന്നു. സോഷ്യൽ മീഡിയ ​ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ വിനീത് ഫേസ്ബുക്ക് ലെെവിൽ കാണിച്ചു .. സ്വന്തം നിലപാടിൽ തന്നെ ഉറച്ച് നിൽക്കും. എന്നും പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയാൻ അവർ ബാധ്യസ്ഥരാണ് എന്നും സീമ പറഞ്ഞു .സീമ പിടിച്ച് പറിക്കാരിയാണെന്ന് പറയുന്നു എന്നും പത്ത് പതിനഞ്ച് വർഷമായി നന്നായി ജോലി ചെയ്താണ് താൻ ജീവിക്കുന്നത് എല്ലാ പേഴ്സണൽ കാര്യങ്ങളും ഷെയർ ചെയ്യാറുണ്ട് എന്നും സീമയുടെ വിഡിയോയിൽ പറയുന്നുണ്ട് . ​ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്.എന്നിട്ടും മൂടി വെച്ച് ആൾക്കാരെ രക്ഷപ്പെടുത്തി കൊണ്ട് പോകുകയാണ് എന്നുള്ള ആസക്തമായ വെളിപ്പെടുത്തലുകളും സീമ നടത്തി .
ഇവർക്ക് മേലും കീഴും നോക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ളവരെ മനസിലാക്കി തുടങ്ങിയപ്പോൾ തന്നെ ഇവരെ അവ​ഗണിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. തന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും തനിക്കെന്തെങ്കിലും പറ്റിയാൽ ഇവരെ വെറുതെ വിടരുതെന്നും സീമ വിനീത് പറയുന്നു.കഴിഞ്ഞ ദിവസം സീമ വിനീത് നടത്തിയ പരസ്യ വിമർശനമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് ആധാരം. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം.
പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളം ആയി. ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. ഒരു പെണ്ണിന്റെ ഒപ്പം കഴിയാനും കുട്ടിയെ ഉണ്ടാക്കാനും ഉള്ള കഴിവ് ഉണ്ടേൽ നിയൊക്കെ ആണുങ്ങൾ ആണ്. അത്തരം ആളുകളോട് തീർത്തും വിയോജിപ്പാണെന്നായിരുന്നു സീമ വിനീത് നേരത്തെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *