Your Image Description Your Image Description

പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎഫ്) തലവൻ ഷെയ്ക് സജ്ജാദ് ഗുൽ കേരളത്തിലെത്തിയിരുന്നതായ റിപ്പോർട്ട് ഗൗരവത്തിൽ എടുത്ത് പോലീസ്. പഠന സമയത്താണ് ഇയാൾ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ എവിടെയാണ് ഗുൽ പഠിച്ചതെന്ന് കണ്ടെത്താനാണ് ശ്രമം. പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിൽ കന്റോൺമെന്റ് ടൗണിൽ ലഷ്‌കറെ തയ്ബയുടെ സഹായത്തോടെ ഒളിവിൽ കഴിയുകയാണ് ഗുൽ. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാൾ 2020 നും 2024 നും ഇടയിൽ സെൻട്രൽ കശ്മീരിലും, തെക്കൻ കശ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇയാളുടെ ഒളിവ് കേന്ദ്രവും ഇന്ത്യ സേന ആക്രമിക്കാൻ സാധ്യത ഏറെയാണ്. ഗുല്ലിന്റെ കൂടുതൽ വിശദാംശങ്ങൾ എൻഐഎയിൽ നിന്നും കേരളാ പോലീസ് തേടും. മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ടിആർഎഫിന്റെ പ്രവർത്തനം സജീവമായി. 2020 മുതൽ 2024 വരെ നിരവധി ആക്രമണങ്ങൾ ഇവർ ജമ്മു കശ്മീരിൽ നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആർ.എഫിന്റെ രീയിയായിരുന്നു. നിലവിൽ 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാൻ ഇന്ത്യ അന്താരാഷ്ട്ര സമ്മർദ്ദം അടക്കം ചെലുത്തും. പഠനകാലത്താണ് ഗുൽ കേരളത്തിലെത്തുന്നത്. ശ്രീനഗറിലെ പഠനത്തിന് ശേഷം ബെംഗളൂരുവിലാണ് ഗുൽ എംബിഎ പഠിച്ചത്. ശേഷം കേരളത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് ചെയ്തിരുന്നു. പഠനത്തിന് ശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ ഗുൽ ലാബ് ആരംഭിക്കുകയും ഭീകരസംഘടനകൾക്ക് സഹായം ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്. ബോംബ് നിർമ്മാണ വൈദഗ്ധ്യത്തിന് വേണ്ടിയാണ് ലാബ് ടെക്‌ന്യീഷ്യൻ കോഴ്‌സ് പഠിച്ചതെന്നും സൂചനയുണ്ട്. ഗുല്ലിന്റെ സഹോദരൻ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ ഡോക്ടറായിരുന്നു. പിന്നീട് ഭീകരവാദത്തിലേക്ക് കടന്നു ഇയാൾ. 1990കളിൽ സൗദി അറേബ്യയിലേക്കും പാക്കിസ്ഥാനിലേക്കും താമസം മാറി. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ പലായനം ചെയ്തവരിൽ നിന്നും ഭീകരവാദത്തിന് ധനസഹായം സമാഹരിക്കുന്നതാണ് ഇയാളുടെ ഉത്തരവാദിത്തം. ചേട്ടനേക്കാൾ വളർന്ന് ഗുൽ ലഷ്‌കറിന്റെ വിശ്വസ്തനായി. അങ്ങനെ ടി ആർ എഫിന്റെ തലവനുമായി. ഇയാൾ കേരളത്തിൽ അടുപ്പക്കാരുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 2023 ൽ സെൻട്രൽ കശ്മീരിൽ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്‌നാഗിലെ ബിജ്‌ബെഹ്രയിൽ ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടർബലിലെ ഇസഡ്-മോർ ടണൽ ആക്രമണം എന്നിവ ഗുല്ലിന്റെ ആസൂത്രണത്തിൽ നടന്നവയാണ്. 2022 ൽ എൻഐഎ ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ പിടിച്ചു കൊടുക്കുന്നവർക്ക് പത്ത് ലക്ഷ്ം ഇനാമും പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണം അന്വേഷണത്തിൽ ഗുല്ലിലേക്ക് എത്തുന്ന ബന്ധങ്ങളും ചില ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ടിആർഎഫ് ഏറ്റെടുത്തിരുന്നു. 2002 ൽ ഭീകരസംഘടനകളുടെ ഓവർഗ്രൗണ്ട് വർക്കറായി ജോലി ചെയ്യുന്നതിനിടെ നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ വച്ച് അഞ്ച് കിലോ ആർഡിഎക്‌സുമായി ഗുല്ലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ സ്‌ഫോടന പരമ്പര നടത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിനമായിരുന്നു ഗുൽ നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2003 ഓഗസ്റ്റ് 7 ന് 10 വർഷത്തെ തടവിന് ശിക്ഷിച്ച ഗുൽ 2017 ലാണ് ജയിൽ മോചിതനായത്. പുറത്തിറങ്ങിയ ശേഷം പാക്കിസ്ഥാനിലേക്ക് പോയ ഗുല്ലിനെ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ടിഡിഎഫിന്റെ നേതാവാക്കിയത്. 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം ലഷ്‌കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളെ സ്‌പോൺസർ ചെയ്യുന്നതും സംരക്ഷിക്കുന്നതും പാക്കിസ്ഥാനാണെന്ന് രാജ്യാന്തരതലത്തിൽ ചർച്ചയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനുള്ള ഐഎസ്‌ഐയുടെ തന്ത്രമായിരുന്നു ടിആർഎഫിന്റെ പിറവിക്ക് പിന്നിൽ. കേരളത്തിലെ പഠനത്തിന് ശേഷം ശ്രീനഗറിൽ തിരിച്ചെത്തിയ ഇയാൾ അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികൾക്ക് സഹായങ്ങൾ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു. ഐ എസ് ഐയുടെ അതിവിശ്വസ്തനാണ് ഗു്ൽ. ഭീകരവാദികൾക്ക് സഹായം ചെയ്യുന്നതിനിടെയാണ് 2002ൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർഡിഎക്സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകൾക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുക എന്ന തന്ത്രമാണ് ഐഎസ്ഐ നടപ്പിലാക്കിയത്. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു തന്ത്രം അവരെടുത്തത്. പുൽവാമയ്ക്ക് പിന്നാലെ ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയിൽ ആഗോളതലത്തിൽ ചർച്ചകൾ പാക്കിസ്ഥാനെതിരെ വരികയും ചെയ്തിരുന്നു. ഭാവിയിൽ അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആർ.എഫിലൂടെ ഐഎസ്ഐ ലക്ഷ്യമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *