Your Image Description Your Image Description

അമ്പലപ്പുഴ: മൂന്ന് വയസ്സുകാരൻ സ്വന്തമാക്കിയത് അത്യപൂർവ നേട്ടം. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം കരസ്ഥമാക്കി കൊച്ചു മിടുക്കൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പള്ളിപ്പറമ്പിൽ സജീർ ജമാൽ – മുഫിലത്ത് സജീർ ദമ്പതികളുടെ മകൻ സിദാൻ അലി എന്ന മൂന്നു വയസ്സു മാത്രം പ്രായമുള്ള ബാലനാണ് അത്യപൂർവം നേട്ടം സ്വന്തമാക്കിയത്.

22 മൃഗങ്ങൾ, 22 പഴങ്ങൾ, 20 പച്ചക്കറികൾ, 27 പ്രവർത്തന പദങ്ങൾ, 19 ശരീരഭാഗങ്ങൾ, 10 നിറങ്ങൾ, 11 ആകൃതികൾ, ഒരു വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, 7 ഭൂഖണ്ഡങ്ങൾ, അനുബന്ധ പദങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ 1 മുതൽ 10 വരെ എണ്ണൽ എന്നിവയെ തിരിച്ചറിഞ്ഞ് പേരിട്ടതിലൂടെയാണ് സിദാൻ അലി ഐബിആർ അച്ചീവർ എന്ന പദവി നേടിയത്. മാതാപിതാക്കൾ സഹോദരനെ പഠിപ്പിക്കുന്നത് കേട്ട് ഇതിൽ താൽപര്യം ജനിച്ചപ്പോൾ സിദാൻ അലിയുടെ കഴിവ് കണ്ടെത്തി മാതാപിതാക്കൾ പിന്നീട് പരിശീലനം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം സിദാൻ അലി പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *