Your Image Description Your Image Description

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഷെല്ലാക്രമണം തുടരുന്ന പാകിസ്ഥാൻ വീണ്ടും ബോംബ് ഭീഷണി ഉയർത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നാണ് ഭീഷണി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസി‌എ) ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ‘പാകിസ്ഥാൻ’ എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഗുജറാത്ത് പൊലീസും സൈബർ ക്രൈം ടീമും ഉടനടി നടപടികൾ ആരംഭിക്കുകയും ഇ-മെയിലിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആരാണ്, എവിടെ നിന്നാണ് ഇത് അയച്ചതെന്ന് കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1,32,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
അടുത്ത ആഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ട് പ്രധാന ഐപിഎൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ഭീഷണി വന്നിരിക്കുന്നത്. പൊലീസുമായും സുരക്ഷാ ഏജൻസികളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സ്റ്റേഡിയത്തിലെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നുണ്ടെന്നും ജിസിഎയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനുപുറമെ, ബിസിസിഐയെയും ഐപിഎൽ സംഘാടക സമിതിയെയും ​ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മെയ് 14, 18 തീയതികളിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. മെയ് 14ന് ​ഗുജറാത്ത് ടൈറ്റൻസ് ലക്നൗ സൂപ്പർ ജയന്റ്സിനെയും മെയ് 18 ന് ചെന്നൈ സൂപ്പർ കിംഗ്സിനെയുമാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *