Your Image Description Your Image Description

ചെന്നൈ: ഉത്സവച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവർക്ക് ക്ഷേത്രക്കുളത്തിൽ വീണ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ വീരരാഘവ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം. രണ്ട് കുട്ടികളടക്കം മൂന്ന് പേരാണ് മരിച്ചത്. 16,17 വയസുള്ള രണ്ട് കുട്ടികൾ, 24 വയസുള്ള ഒരു യുവാവ് എന്നിവരാണ് മരിച്ചത്.

ക്ഷേത്രത്തിൽ ചിത്തിരൈ ബ്രഹ്മോത്സവം ആഘോഷം നടക്കുകയായിരുന്നു. ഇതിൽ പങ്കെടുക്കാൻ വന്നവരാണ് മുങ്ങിമരിച്ചത്. എല്ലാ ദിവസവും ചെയ്യേണ്ട ആചാര കർമങ്ങൾക്കായി മൂവരും ക്ഷേത്രക്കുളത്തിലേക്കെത്തിയതായിരുന്നു. ഇതിനിടെ ഇവർ കുളത്തിലേക്ക് കാൽവഴുതി വീണു. അപകടം നടന്നയുടൻ തന്നെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ഇടപെട്ടിരുന്നു. കുട്ടികളെ മരിച്ച നിലയിലാണ് കരയ്‌ക്കെത്തിച്ചത്. യുവാവ് ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *