Your Image Description Your Image Description

പുരയ്‌ക്കൊരു തൂണുണ്ടെങ്കിൽ ആ തൂണിനെയെങ്കിലും നമ്മൾ പേടിക്കണം എന്നൊരു ചൊല്ലുണ്ട്. കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്ന ആളുകൾ മിനിമം ഈ ചൊല്ലെങ്കിലും ഒന്ന് കേട്ടിരിക്കണം. ആരെയും പേടിയില്ലാത്ത.. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു പറ്റം ആളുകളുടെ പേരാണിപ്പോൾ കോൺഗ്രസ് പ്രവർത്തകർ എന്നത്. ഒരു വശത്തു മുതിർന്ന നേതാക്കൾ തമ്മിലുള്ള അടി തുടർന്ന് കൊണ്ടിരിക്കുന്നു. അടിയെന്നു പറയുമ്പോൾ ചില്ലറയൊന്നുമല്ല. പാർട്ടിയിലെ കസേരയ്ക്ക് വേണ്ടി തുടങ്ങുന്ന അടി പലപ്പോഴും പൊതു വേദിയിലെ കസേരയിൽ വരെ ചെന്ന് നിൽക്കുന്നുണ്ട്. അതിനിടെ അവരുടെ ഫോട്ടോസ്റ്റാറ് കോപ്പി പോലെയാണ് യുവ നേതാക്കന്മാരുടെ കാര്യം. ജനങ്ങൾക്ക് കുറച്ചെങ്കിലും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസം സുധാകരന് വേണ്ടി പോർവിളി നടക്കുമ്പോൾ സുധാകരനെ കൂട്ടിപിടിച്ചു ബാക്കിയുള്ള മുഴുവൻ നേതാക്കന്മാരെയും ഒറ്റിക്കൊടുത്തു കൊണ്ട് അദ്ദേഹമൊരു വാർത്ത സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. അത് ഇതിനേക്കാൾ കഷ്ടമാണ് എന്ന് പറഞ്ഞാൽ മതിയല്ലോ. അവിടെ പാർട്ടിക്കുള്ളിൽ പറയേണ്ടതെല്ലാം രാഹുൽ ഛർദിച്ചു. ഇത് ഹൈക്കമാൻഡിനു കൂടുതൽ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്.
സുധാകരൻ തന്റെ നേതൃമാറ്റത്തെ വളരെ വികാരപരമായി എടുക്കുകയും ആന്റണിയെ കണ്ടു പരാതി പറയുകയും ചെയ്തപ്പോൾ എല്ലാർക്കും കുറച്ച് ക്ഷീണമായിരുന്നു. അതിൻപ്രകാരമാണ് മാറ്റം വേണ്ടത് കെപിസിസി യിൽ മാത്രമല്ല, മൊത്തത്തിൽ ആണെന്ന് സോണിയയെ വിളിച്ച് ആന്റണി കല്പിച്ചതും.
എന്നാൽ സ്ഥാനമാറ്റങ്ങൾ മാത്രമല്ല ഹൈക്കമാൻഡ് തീരുമാനിക്കാൻ പോവുന്നത്. അച്ചടക്ക വിരുദ്ധമായ ഒരു കാര്യവും വെച്ച് പൊറുപ്പിക്കില്ലെന്നും അതിനെതിരെ പ്രതികരിക്കുമെന്നുമാണ് കേൾക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കോ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കോ ക്ഷീണം വരുന്ന രീതിയിൽ അണികൾ ആര് പ്രവർത്തിച്ചാലും അവർക്കെതിരെ ശക്തമായ നടപടി എടുക്കാൻ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം. അതിൽ ആദ്യത്തെ നറുക്കു വീണത് നമ്മുടെ രാഹുൽ മാങ്കൂറ്റത്തിനാണ്.
രാഹുൽ മാങ്കൂറ്റത്തിനെതിരെ തിരിയാൻ കോൺഗ്രസ് തീരുമാനമെടുത്തു. കഴിഞ്ഞ ദിവസം കോൺഗ്രസിലെ സുധാകരനൊപ്പം ചേർന്ന് പാർട്ടിക്ക് എതിരായി പത്ര സമ്മേളനം നടത്തി എന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊന്നും യുവ നേതാക്കളുടെ അത്ര പോലും പക്വത വന്നിട്ടില്ല എന്നാണ് രാഹുൽ പറഞ്ഞത്. മാത്രമല്ല, ഞങ്ങൾ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും വരാൻ പോവുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്നും അത് ഈ നേതാക്കന്മാരെല്ലാം ഓർക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇതാണ് ഹൈക്കമാന്ഡിനെ ചൊടിപ്പിച്ചത്. രാഹുൽ പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയണം. അല്ലാതെ പുറത്തു പോയി പറയുന്നത് നല്ല കാര്യമല്ല എന്നാണ് സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചത് .
അതേസമയം, സംസ്ഥാന കോൺഗ്രസിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിട്ട ചർച്ചകലാണ് നടക്കുന്നത് . കെ.സുധാകരനെ നിലനിർത്തുമോ പകരം പുതിയ ആളെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
ജാർഖണ്ഡിൽ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിർണായക യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നു രാത്രിയോടെ തന്നെ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ആന്റോ ആന്റണി ഉൾപ്പെടുയുള്ളവരുടെ പേരുകളും അധ്യക്ഷ പദവിയിലേക്ക് ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *