Your Image Description Your Image Description

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് എന്ന കഴിവുറ്റ സംവിധായകന്റെ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ ആസിഫ് യാതൊരുവിധ സിനിമാ പാരമ്പര്യവും കൂടാതെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. തുടക്കത്തിൽ അഭിനയത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ ആസിഫ് അലി നേരിട്ടിരുന്നു. പിന്നീട് ഒരുകാലത്ത് താരത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ ആയിരുന്നു വിമർശനം നേരിട്ടത്.
എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തി കൊണ്ടാണ് ആസിഫ് അലി എന്ന നടൻ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. അടുത്തകാലത്ത് ഇറങ്ങിയ ആസിഫിന്റെ ചിത്രങ്ങൾ എല്ലാം വാണിജ്യ വിജയമായിരുന്നു എന്ന് മാത്രമല്ല താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കിഷ്‌കിന്ധകാണ്ഡം, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളും രേഖാചിത്രവും ഒക്കെ ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ സിനിമയിൽ വന്ന ശേഷമുള്ള ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ആസിഫ്. ചിലപ്പോഴൊക്കെ തന്റെ പെരുമാറ്റവും സ്വഭാവവും ഒക്കെ കാരണം പിന്നീട് സൂപ്പർഹിറ്റ് ആയ ചിത്രങ്ങൾ പോലും നഷ്‌ടമായി എന്നാണ് ആസിഫ് പറയുന്നത്. ഫോട്ടോ എടുക്കാൻ വന്നയാളോട് ദേഷ്യപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ആസിഫ്‌ വെളിപ്പെടുത്തിയത്. പലപ്പോഴും തന്റെ സ്വഭാവം കൊണ്ട് താൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. അതിൽ ഏറ്റവും മോശമായ സ്വഭാവം ഫോൺ എടുക്കാത്തതാണ്. ഇപ്പോഴും അതിനു വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും കുറെ കൂടി മെച്ചപ്പെട്ടിട്ടുണ്ട് കാര്യങ്ങൾ. അതിന്റെ പ്രധാന കാരണം പല നല്ല സിനിമകളും തന്നെ വെച്ച് ചെയ്യാൻ തീരുമാനിച്ചതായിരുന്നു എന്നും പക്ഷെ തന്നെ കിട്ടാത്തത് കൊണ്ട് മാത്രം അടുത്ത ഓപ്ഷൻ നോക്കേണ്ടി വന്നു എന്നും പല സംവിധായകരും പറഞ്ഞതാണ്.
വല്ലാത്ത വിഷമം ഉണ്ടാക്കുന്ന കാര്യമാണിത്. കരണംനമ്മൾ അഭിനയിച്ചപ്പോ ഒരു സിനിമ മോശമായതിനേക്കാൾ വിഷമമാണ് കയ്യിലിരുപ്പ് കൊണ്ട് ഒരെണ്ണം നഷ്ടമാവുന്നത്. ആസിഫ് പറയുന്നു.
എല്ലാവരോടും ഒരുപോലെ സംസാരിക്കാൻ നമുക്ക് കഴിയില്ലലോ. ഓരോരുത്തരുടെ ക്യാരക്‌ടർ അല്ലേ അത്. ഞാൻ എല്ലാവരോടും മിംഗിൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ചിലപ്പോഴൊക്കെ ഇപ്പോഴത്തെ ഇമേജ് എനിക്ക് ബാധ്യത ആവാറുണ്ട്. നമുക്ക് സംസാരിക്കണം എന്ന് തോന്നുന്ന ആളുകളോടാണ് കൂടുതൽ സംസാരിക്കുക. എപ്പോഴും എല്ലാവരോടും അങ്ങനെ ആവണമെന്നില്ല.
സാഹചര്യം നോക്കാതെ പെരുമാറുന്ന ചില ആളുകളോട് ഒക്കെ ഞാൻ ദേഷ്യപ്പട്ടിട്ടുണ്ട്. കുട്ടികൾ ഒക്കെ ആയിട്ട് എന്തെങ്കിലും ചെയ്തോണ്ട് ഇരിക്കുമ്പോൾ ചില ആളുകൾ വരിക, അവരുടെ ഫോട്ടോ എടുക്കണമെന്നൊക്കെ പറയുമ്പോൾ പ്രതികരിക്കാറുണ്ട്. മോശമായിട്ട് അല്ലെങ്കിലും ചിലപ്പോഴൊക്കെ പ്രതിക്കരിക്കേണ്ടി വരാറുണ്ട്.
ആസിഫിന്റെ വാക്കുകൾ ആരാധകർ ഇരുകയ്യും നീട്ടി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
കാര്യം ആസിഫ് തുടക്കത്തിൽ കുറച്ച് ഇമ്മെച്ചുരെ ആയിരുന്നുവെങ്കിലും ഒരാൾ ഒരു പബ്ലിക് ഫിഗർ ആണെന്ന് കരുതി അയാളുടെ പ്രൈവസിയിൽ ആരും കയറി കൈ കടത്തുന്നത് അത്രയ്ക്ക് നല്ല സ്വഭാവമല്ല. അയാൾക്കും ആഗ്രഹമുണ്ടാകും പൊതു ഇടങ്ങളിൽ ഫാമിലിയുമായി സമയം ചെലവഴിക്കാനുള്ള ആഗ്രഹമൊക്കെ. എന്നാൽ അതിനൊന്നും യാതൊരു ഇമ്പോർട്ടൻസും ആരും കൊടുക്കാതെ വരുമ്പോൾ സംഭവം കുറച്ച് കഷ്ടം തന്നെയാണ്.
തലവൻ, കിഷ്കിന്ധാകാണ്ഡം, ലെവൽ ക്രോസ്സ്, രേഖാചിത്രം തുടങ്ങി ഹാട്രിക് ഹിറ്റടിച്ച് നിൽക്കുന്ന ആസിഫ് അലിയുടേതായി ഏറ്റവും പുതിയതായി തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ചിത്രം സർക്കീട്ട് ആണ്. മെയ് എട്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആയിരത്തൊന്ന് നുണകൾക്ക് ശേഷം താമറാണ്.

Leave a Reply

Your email address will not be published. Required fields are marked *