Your Image Description Your Image Description

ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കുമെന്നാണ് പഴമൊഴി. കോൺഗ്രസിൽ ഒരു സ്നേഹിതൻ കോൺഗ്രസിനെ പറ്റി തന്നെ പറഞ്ഞത് കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ വയ്യ. അത് പ്രേക്ഷകരുമായി ഒന്ന് പങ്കുവയ്ക്കാമെന്ന് കരുതി .

കെപിസിസിയുടെ പ്രസിഡന്റായ കെ സുധാകരനെ മാറ്റും എന്ന് പറഞ്ഞപ്പോൾ മാറില്ലന്ന് തറപ്പിച്ചു പറയുന്നത് കേട്ട് അന്തംവിട്ട് കുന്തം വിഴുങ്ങി നിൽക്കുന്ന ഹൈക്കമാൻഡെന്ന പ്രസ്ഥാനമാണ് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയെയും കേരളം ഭരിക്കുന്ന പിണറായി വിജയനെയും താഴെ ഇറക്കാൻ നടക്കുന്നത്.

ഒരു സുധാകരനോട് ഇറങ്ങിപ്പോടാ എന്ന് പറയാൻ ധൈര്യം ഇല്ലാത്തവർ നാളെ പാകിസ്ഥാനും ചൈനയും ബംഗ്ലാദേശും യുദ്ധ പ്രഖ്യാപനവുമായിട്ട് വരുമ്പോൾ മുട്ടിടിച്ചു മുള്ളി നിൽക്കുന്നതും കാണേണ്ടിവരും.
ചിരിക്കാതിരിക്കുന്നതെങ്ങനെ ?

പിണറായി വിജയനെ പിടിച്ച താഴെ ഇറക്കി നാളെ അധികാരത്തിൽ വരാൻ പോകുന്ന പാർട്ടികളാണ് ഇവരെല്ലാവരും. മിക്കവാറും ചിലതെല്ലാം നടക്കും. കേവലം അടച്ചിട്ട ഒരു മുറിയിലിരുന്ന് അത്യാവശ്യം ഉള്ളവരെ എല്ലാം വിളിച്ച് ആശയവിനിമയം നടത്തി , പുറത്തിറങ്ങി വന്ന സുധാകരനെ മാറ്റി ,പകരം ആളെ നിയോഗിച്ചുവെന്ന് മാധ്യമങ്ങളോടും പൊതുജനത്തിനോടും പറയുവാൻ ധൈര്യം ഇല്ലാത്തവന്മാരാണ് കേന്ദ്രവും കേരളവും പിടിക്കാൻ കച്ചകെട്ടുന്നത് .

ഇവനെ എല്ലാം എന്തിനു കൊള്ളാമെന്ന് ഒന്നാലോചിച്ചു നോക്കുന്നത് നന്നായിരിക്കും. കോൺഗ്രസുകാർക്ക് പരസ്പരം പറഞ്ഞു ചിരിക്കാൻ ഒരു തമാശ ,എന്നതിനപ്പുറം ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിനെകൊണ്ട് എന്തിനു കൊള്ളാം.

അരക്കള്ളൻ മുക്കാക്കള്ളൻ എന്ന പഴയ സിനിമയുണ്ട്. അതിൽ രാജാവായി അഭിനയിക്കുന്നത് പഴയ
കെ പി ഉമ്മറാണ്. സത്യത്തിൽ ആ റോളിലാണ് നമ്മുടെ കെസി വേണുഗോപാൽ . പട്ടാഭിഷേകം ദിനവും പട്ടുകൊണ്ട് അഭിഷേകം എന്നൊരു പാട്ടൊക്കെ അതിനകത്തുണ്ട്.

തനിക്ക് ശേഷം പ്രളയം എന്ന് കോൺഗ്രസിലെ ഓരോ നേതാക്കന്മാരും വിചാരിക്കുന്നിടത്താണ് കോൺഗ്രസിന്റെ കേരളത്തിലെ വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇവിടെ മുഖ്യമന്ത്രി സ്ഥാനം മോഹിക്കാത്ത ഒരു കോൺഗ്രസ് നേതാവുമില്ല.

യഥാർത്ഥത്തിൽ കേരളത്തിലെ കോൺഗ്രസിനെ ഈ വിധമാക്കിയതിന്റെ മുഖ്യ ഉത്തരവാദിത്വം എ കെ ആന്റണി എന്ന നിർഗുണ പരബ്രഹ്മത്തിനാണ്. സൽഗുണസമ്പന്നനാണന്ന് നാട്ടുകാരുടെ മുന്നിൽ വരുത്തി തീർത്തിട്ട് കാണിച്ചത് മുഴുവൻ സ്വാർത്ഥതയാണ്.

എന്ത് ചെയ്താലും അതിൽ തനിക്കെന്ത് ലാഭമെന്നുള്ളതൊഴിച്ചാൽ മറ്റൊന്നും അയാൾ ചിന്തിച്ചിട്ടില്ല. ഒരു സ്ഥാനം അയാൾ രാജി വെക്കുന്നത് അതിലും ഉയർന്ന മറ്റൊരു സ്ഥാനത്തിന് വേണ്ടി മാത്രമാണ്.
അയാളുടെ പരിപാടികൾ പൊളിഞ്ഞത് ഉമ്മൻചാണ്ടിയുടെ മുന്നിൽ മാത്രമാണ്.

കെപിസിസി പ്രസിഡണ്ട് സ്ഥാനം മത്സരത്തിലൂടെ വാങ്ങി തൽക്കാലം പിടിച്ചുനിൽക്കാമെന്ന് കരുതിയ സമയത്താണ് കെ കരുണാകരൻ ആന്റണിയുടെ കൂടെയുണ്ടായിരുന്ന വയലാർ രവിയെ തന്നെ കളത്തിലിറക്കിയത്.

എങ്ങാനും കെപിസിസി പ്രസിഡണ്ട് ആയാൽ ആന്റണിയെ പിന്നെ യുദ്ധത്തിന് കിട്ടില്ലന്ന് മനസ്സിലാക്കിയ ഉമ്മൻചാണ്ടി ബോധപൂർവ്വം ആന്റണിയെ തോൽപ്പിച്ച് വയലാർ രവിയെ കെപിസിസി പ്രസിഡണ്ടാക്കി.
തോൽവി ഏറ്റുവാങ്ങിയതോടെ സടകുടഞ്ഞെണീറ്റ ആന്റണി ,അടുത്ത കാര്യപരിപാടിയുമായി ഇറങ്ങി.

എന്തൊക്കെയായാലും അവസാനം കോൺഗ്രസിനെ ഇന്ത്യയിൽ ഇല്ലാതാക്കി തീർക്കുന്നതിന് മദാമ്മക്കും മക്കൾക്കും ശില്ബന്ധികൾക്കും ഉപദേശം നൽകി. ഇപ്പോഴും കോൺഗ്രസിലെ മുഴുവൻ പേർക്ക് ഉപദേശം നൽകുന്നത് ഈ പരമാത്മാവാണ്.

കെ സി വേണുഗോപാലിനെ കൂട്ടുപിടിച്ച് കേരളത്തിലും കോൺഗ്രസിന് ഇല്ലാതാക്കുവാൻ ഇയാൾ എടുക്കുന്ന പണി ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെയാണ്. അവനവൻ പാര എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളു. നേരിൽ കാണുന്നത് എകെ ആന്റണിയെ കാണുമ്പോഴാണ്.

കര കയറാൻ പറ്റാത്ത വിധം പടുകുഴിയിൽ വീണു നിൽക്കുന്ന കോൺഗ്രസിനെ ഇന്നത്തെ നിലയിൽ ഇനി ആര് വന്നാലും രക്ഷപ്പെടുത്തുവാൻ സാധിക്കുമോ എന്നറിയില്ല. ഏതായാലും കോൺഗ്രസ് നേതൃത്വം കരുതുന്നതുപോലെ കത്തോലിക്കാ മാന്ത്രികന്മാരെ ഉപയോഗിച്ച് കോൺഗ്രസിന് കര കയറ്റുവാൻ പ്രയാസമായിരിക്കും.

നേർപകുതി ഹിന്ദു വോട്ടുള്ള കേരളത്തിൽ 20% ഹിന്ദുക്കളെ ബിജെപി പിടിച്ചുകൊണ്ടുപോയി കഴിഞ്ഞു. ബാക്കിയുള്ളതിന്റെ 75% കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികളുടെ കൂടെയാണ്. ഹിന്ദു അടിത്തറയുള്ള ഈ സംസ്ഥാനത്ത് കോൺഗ്രസ് ആരുടെ വോട്ട് നേടി ഭരണത്തിൽ വരുമെന്ന് പറഞ്ഞു മനസ്സിലാക്കിയാൽ കൊള്ളാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *