Your Image Description Your Image Description

മസൂദ് അസർ ജെയ്‌ഷെ മുഹമ്മദിന്റെ തലവനാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. ഇന്ത്യയിലെ പാവങ്ങളുടെ ജീവനാണ് പഹൽഗാമിൽ ജെയ്‌ഷെ മുഹമ്മദിന്റെ കുതന്ത്രം എടുത്തത്. ഇന്ത്യൻ ‘കുടുംബത്തിൽ’ കയറിയുള്ള കളി. പഹൽഗാമിലെ വിനോദ സഞ്ചാരികളെ ചോദ്യം ചെയ്തുള്ള കൊല. മതമറിയാനായിരുന്നു ചോദ്യം ചെയ്യൽ. സ്ത്രീകളെ വെറുതെ വിട്ടു. ഇന്ത്യൻ കുടുംബങ്ങളെ അനാഥമാക്കുക എന്നതായിരുന്നു ആ തീവ്രവാദ ബുദ്ധി. നിരവധി സ്ത്രീകളുടെ സിന്ദുരം ആ ആക്രമണത്തിൽ മാഞ്ഞു. തിരിച്ചടിയെ കുറിച്ച് ഒരിക്കൽ പോലും മസൂദ് അസർ പ്രതീക്ഷിച്ചേ ഉണ്ടായിരുന്നില്ല. പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു തിരിച്ചടി. സാധാരണക്കാരെ മതത്തിന്റെ പേരിൽ ഭീകരരാക്കി മാറ്റി ചാവേറുകളായി ഇന്ത്യയിലേക്ക് പറഞ്ഞു വിടുന്ന മസൂദ് അസർ പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രത്തിലാണ് കഴിഞ്ഞത്. ഒരിക്കലും ഈച്ച പോലും വരില്ലെന്ന് കരുതിയ സുരക്ഷിത ഇടം. ഇവിടെയാണ് കുടുംബത്തിലെ പ്രിയപ്പെട്ടവരേയും പാർപ്പിച്ചത്. ഈ കേന്ദ്രമാണ് ഇന്ത്യ തകർത്തത്. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകിയ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവനും പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ മൗലാന മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി വിവരം. മസൂദ് അസറിന്റെ സഹോദരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തിൽ മസൂദ് അസറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹർ പ്രസ്താവനയിറക്കി. ഇനി ആക്രമിച്ചാൽ ഇതിലും വലുത് അസർ നേരിടേണ്ടി വരും. മസൂദ് അസറിനെ തൽകാലം വെറുതെ വിട്ട ഇന്ത്യ ഭാവിയിൽ ഈ തീവ്രവാദിയേയും വകവരുത്തുമെന്ന് ഉറപ്പാണ്. മസൂദ് അസറിന്റെ വിലാപത്തോടെ ഇന്ത്യ തകർത്തത് പാക് ഭീകരകേന്ദ്രങ്ങളാണെന്നും വ്യക്തമായി. ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകനായ മസൂദ് അസറിന്റെ ജന്മനാടാണ് ബഹാവൽപുർ. ഇന്ത്യൻ സേനകളുടെ ‘ഓപ്പറേഷൻ സിന്ദൂർ’ അരങ്ങേറിയത് പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ. ബഹാവൽപുർ, കോട്ലി, മുരിഡ്കെ തുടങ്ങിയ ഒമ്പതിടങ്ങളിലാണ് ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയത്. പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ എന്നിവയുടെ പ്രധാനതാവളങ്ങൾ കൂടിയാണ് ഇവിടം. ഇന്ത്യൻ തിരിച്ചടിയുടെ പ്രധാനലക്ഷ്യം പാകിസ്താനിലെ ബഹാവൽപുരായിരുന്നു. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനകേന്ദ്രമാണ് ബഹാവൽപുർ. പാകിസ്ഥാനിലെ ഏറ്റവും വലിയ 12-ാമത്തെ നഗരം. വലിയ ജനസംഖ്യയുള്ള സ്ഥലം. ജനങ്ങൾ തിങ്ങി പാർക്കുന്നതിനിടെയിലാണ് ജെയ്‌ഷെ ആസ്ഥാനമൊരുക്കിയത്. ആരും തങ്ങളെ ഇവിടെ എത്തി ആക്രമിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹാവൽപുരിലെ ജാമിയ മസ്ജിദ് സുബ്ഹാനള്ള കോംപ്ലക്സ് എന്ന ‘ഉസ്മാൻ അലി കാമ്പസ്’ ആണ് ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ബഹാവൽപുരിലെ ഉസ്മാൻ അലി കാമ്പസ്. ജെയ്ഷെ മുഹമ്മദിന്റെ റിക്രൂട്ട്മെന്റ ഹബ്ബായി പ്രവർത്തിക്കുന്നയിടം കൂടിയാണ് 18 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ‘ഉസ്മാൻ അലി കാമ്പസ്’. ജെയ്ഷെ മുഹമ്മദിന്റെ പരിശീലനക്ലാസുകളും സാമ്പത്തിക ഇടപാടുകളുടെയും പ്രധാനകേന്ദ്രം. അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ‘ഉസ്മാൻ അലി കാമ്പസ്’. അൽ-റഹ്‌മത് ട്രസ്റ്റ് വഴിയാണ് ജെയ്ഷെ മുഹമ്മദ് ഇവിടേക്കുള്ള പണം സ്വരൂപിച്ചിരുന്നത്. 2012-ൽ ഭീകരപരിശീലന കേന്ദ്രം ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ജെയ്ഷെ ഇവിടെ സജ്ജമാക്കി. 18 ഏക്കറുള്ള കാമ്പസിൽ ഗ്രാൻഡ് സെൻട്രൽ മോസ്‌ക്, മദ്രസ തുടങ്ങിയവയ്ക്ക് പുറമേ നീന്തൽക്കുളം, ജിംനേഷ്യം, കുതിരാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 2002-ൽ ജെയ്ഷെ മുഹമ്മദിനെ നിരോധിതസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ നിരോധനമേർപ്പെടുത്തിയിട്ടും ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനം സജീവമായിരുന്നു. ബഹാവൽപുരിലെ ആസ്ഥാനം കേന്ദ്രീകരിച്ച് വിപുലമായ രീതിയിലായിരുന്നു ജെയ്ഷെയുടെ പ്രവർത്തനം. പാകിസ്ഥാൻ സൈനികകേന്ദ്രവും തൊട്ടടുത്തുണ്ട്. ബഹാവൽപുരിൽ രഹസ്യ ആണവകേന്ദ്രമുള്ളതായും റിപ്പോർട്ടുകളുണ്ട്. ഇവിടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലും, പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാംപുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചതായാണ് സൈന്യം വ്യക്തമാക്കിയത്. 25 മിനിറ്റ് കൊണ്ടാണ് ഇന്ത്യ 24 മിസൈലുകൾ പ്രയോഗിച്ചത്. അതിൽ ഏറെയും പതിച്ചത് ‘ഉസ്മാൻ അലി കാമ്പസിലായിരുന്നു’. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ ലാഹോറിൽ നിന്നും 400 കിമീ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ജയ്‌ഷെ റിക്രൂട്ട്‌മെന്റ് അടക്കം പ്രബോധനപരിശീലന പരിപാടികളും ഫണ്ട് റൈസിങ്ങുമുൾപ്പെടെയുള്ള പാക്കിസ്താന്റെ പ്രധാന പ്രവർത്തങ്ങൾ നടക്കുന്ന കേന്ദ്രമാണിത്. ഏകദേശം പതിനെട്ട് ഏക്കറോളം നീണ്ട് കിടക്കുന്ന ഈ പ്രദേശം ഏറ്റവും സൂരക്ഷിത കേന്ദ്രമായി ഭീകരർ കരുതിവരുന്നു. പള്ളിയും സെമിനാരിയും ഉൾപ്പടെ ചേർന്നുകിടക്കുന്ന കേന്ദ്രമാണിത്. പ്രത്യേക രീതിയിലാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. വലിയൊരു പള്ളിയും അറുനൂറോളം ട്രെയിനികൾക്ക് പരിശീലനം നടത്താൻ ഉതകുന്നതുമായ മദ്രസയും ഈ കോംപ്ലക്‌സിലുണ്ട്. ജയ്‌ഷെ മുഹമ്മദ് സ്ഥാപകനായ മൗലാന മസൂദ് അസർ ജനിച്ചതും വളർന്നതും ഈ സുരക്ഷാകവചങ്ങൾക്കുള്ളിലാണ്. പാക്കിസ്ഥാൻ 31കോർപ്‌സ്, ആർമി കന്റോൺമെന്റിൽ നിന്നും മൈലുകൾ മാത്രം അകലത്തിലാണ് ഈ ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *