Your Image Description Your Image Description

ഇരുകാലിലും ആനമന്തുള്ളവൻ ഒരു കാലിൽ ഉണ്ണിമന്തുള്ളവനെ മന്തനെന്നു വിളിച്ച കഥകൾ ചേർത്തല ഭാഗത്ത് പാട്ടാണ്. ഇതുപോലെയാണ് മാണി ഗ്രൂപ്പിന്റെ താക്കോൽ സ്ഥാനീയനായ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തങ്ങളുടെ മണ്ഡലത്തിൽ സ്ഥാപിതമായിരിക്കുന്ന സയൻസ് സിറ്റി കടുത്തുരുത്തി എംഎൽഎയും കോട്ടയം എംപിയും സന്ദർശിച്ചു എന്നതാണ് ഇയാളെ പ്രകോപിതനാക്കിയത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനോടാണ് ഇവരെ ഇയാൾ ഉപമിച്ചത്.
ഇതിഹാസങ്ങളുമായി അടുത്ത ബന്ധം ഒന്നുമില്ലെങ്കിലും മഹാഭാരതത്തെ കൂട്ടുപിടിച്ചാണ് ഇയാൾ ഇവരെ ആദ്യം ഒന്ന് കളിയാക്കുവാൻ ശ്രമിക്കുന്നത്.

ഇന്ദ്രപ്രസ്ഥം കാണാൻ വന്ന ദുര്യോധനൻ മയന്റെ കൗശലകരമായ നിർമ്മാണത്തിൽ കാൽപാദത്തോളം ജലം ഉണ്ടന്ന് തെറ്റിദ്ധരിച്ച് വസ്ത്രം ഉയർത്തിപ്പിടിച്ച് നടന്നതും ജലം ഇല്ലന്ന് കരുതി നടന്ന് ജലസംഭരണിയിൽ പൊടുന്നനെ വീഴുന്നതും കുഞ്ചൻ നമ്പ്യാർ ഭംഗിയേനെ കവിതാരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

അധ്യാപകനായിരുന്ന ഇയാൾ അതൊന്നു വളച്ചൊടിച്ച് ദുര്യോധനെ ഒരു അഴകിയ രാവണനായിട്ടും അയാൾ രാജാവാണെന്ന് ധരിച്ചുവെന്നുമാണ് പ്രയോഗിച്ചിരിക്കുന്നത്. മഹാഭാരതത്തെ പറ്റിയുള്ള അജ്ഞതയാണ് ഇയാളെ കൊണ്ടിത് പറയിച്ചത്. ദുര്യോധനൻ ഹസ്തിനപുരത്തെ യുവരാജാവ് എന്ന നിലയിലാണ് പിതൃ സഹോദര പുത്രന്മാർക്ക് വീതിച്ചു നൽകിയ രാജ്യത്ത് പണിത ഇന്ദ്രപ്രസ്ഥം കാണുവാനെത്തിയത്.

മഹാഭാരതത്തെ പറ്റി ഇത്രയും അജ്ഞനായ ഒരാൾ വർഷങ്ങളോളം കുട്ടികളെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ എങ്ങനെയാണ് പഠിപ്പിച്ചതെന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു . ആ പിള്ളേരുടെ ഒരു ഗതിയേ ? ഒന്നാലോചിച്ചു നോക്കിയേ , കൂടുതൽ ആലോചിക്കാനൊന്നുമില്ല കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഇന്നത്തെ ഗതി തന്നെയായിരിക്കും ആ പിള്ളേർക്കും ഉള്ളത്.

അതുപോലെ 2019ൽ കേരള കോൺഗ്രസ് പാർട്ടി പിളർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ കേസും വഴക്കും പുലിവാലു മൊക്കെയായി നടക്കുന്ന കാലം. അന്ന് ഇയാൾ പാർട്ടിയുടെ താക്കോൽ സ്ഥാനീയനായി അവരോധിക്കപ്പെട്ടിട്ടില്ല. എങ്കിലും ഞാനാണ് ഇതിന്റെയൊക്കെ ആള് ,എന്ന മട്ടിൽ ഓടിനടക്കാൻ ശ്രമിക്കുന്നു .

തെരഞ്ഞെടുപ്പ് കമ്മീഷനിലും കോടതികളിലും നടന്ന കേസുകളിൽ നടത്തിപ്പുകാരനായി മാറാൻ കുറെ ശ്രമമൊക്കെ നടത്തി . അതിന്റെ വകയിൽ അഭിഭാഷകർ അവരുടെ സമയം കളഞ്ഞതിന് ജോസ് കെ മാണി ഫൈനും അടക്കേണ്ടി വന്നു .

ആരൊക്കെയോ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് നടത്താനാണന്നും പറഞ്ഞു നല്ലതുക പിരിച്ചിട്ടുണ്ട്. പക്ഷേ മുതിർന്ന അഭിഭാഷകർക്ക് കൊടുക്കാനുള്ള പണം ജോസ് ,കൈയിൽ നിന്നുണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്.

കേസ് നടത്തിപ്പിന്റെ ചുമതല അന്ന് ജോസ് കെ മാണി മറ്റൊരാളെയാണ് ഏൽപ്പിച്ചിരുന്നത്. കേരള കോൺഗ്രസിന്റെ അഭിഭാഷകർക്കും താക്കോൽ സ്ഥാനീയനെ പോലെയുള്ള നേതാക്കന്മാർക്കും അതിൽ കൈകടത്തുവാൻ ജോസ് കെ മാണി അനുവദിച്ചില്ല.

അതിന്റെ പ്രയോജനം ജോസിന് ലഭിക്കുകയും ചെയ്തു. പാർട്ടി പിളർന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് പാർട്ടിയും ചിഹ്നവും ജോസിനാണന്ന് പ്രഖ്യാപിച്ചത് കേസ് നടത്തിയ യുവ അഭിഭാഷകന്റെ മിടുക്ക് തന്നെയാണ്.

എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്ന ദിവസം രാത്രിയിൽ ,കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പോയി കേസ് നടത്തി വിജയിച്ചു കൊണ്ടുവന്ന ആളെന്ന് പറഞ്ഞു ഒരാളുടെ പേരും ഫോട്ടോയും വെച്ച് ഒരുപാട് പോസ്റ്റർ ഒട്ടിക്കുകയും ഫ്‌ളക്‌സ് ബോർഡുകൾ വയ്ക്കുകയും ചെയ്തു .

അന്ന് ജനം പറഞ്ഞു ഇയാൾക്ക് കടുത്തുരുത്തിയിൽ അടുത്ത സ്ഥാനാർഥിയാകാനുള്ള തയ്യാറെടുപ്പാണെന്ന് .
എട്ടുകാലി മമ്മൂഞ്ഞിന്റെ പണി ആരാണ് നടത്തിയതന്ന് ജനം ഒന്ന് തിരിച്ചറിയുന്നത് നല്ലതാ .
തങ്ങളുടെ നിയോജകമണ്ഡലത്തിൽ വരും ദിവസങ്ങളിൽ ഉദ്ഘാടനം കാത്ത് കിടക്കുന്ന സയൻസ് സിറ്റി, സ്ഥലത്തെ പ്രതിനിധീകരിക്കുന്ന എംപിയും എംഎൽഎയും ഒന്ന് പോയി കണ്ടതാണ് ഇയാളെ ചോടിപ്പിച്ചത്.
ഇയാൾ ഒട്ടകപ്പക്ഷിയെ പോലെ മണലിൽ തല പൂഴ്ത്തുകയാണ്.

വാവ് അടുക്കുന്ന സമയം പശു അമറുമ്പോൾ കുത്തിവയ്ക്കാൻ സമയമായിയെന്ന് ഉടമസ്ഥന് മനസ്സിലാവും.
2026 ലെ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കിയതാണ് ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി ഇറങ്ങിയതെന്നും ജനത്തിന് മനസ്സിലായി.

തോൽവി ഇരന്നു വാങ്ങിയാലും കൈ നിറച്ച് ചെമ്പ് കിട്ടുമല്ലോ എന്ന വിശ്വാസമാണ് ഇതിനു പ്രേരിപ്പിക്കുന്നത്.
ചാണക്യൻ പറഞ്ഞ ഒരു കാര്യം ഈ താക്കോൽ സ്ഥാനീയം ഓർക്കുന്നത് നല്ലതാ . മനുഷ്യൻ ശ്രേഷ്ഠൻ ആവുന്നത് സദ്ഗുണങ്ങൾ കൊണ്ട് മാത്രമാണ്. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നതുകൊണ്ട് അല്ല. കൊട്ടാരത്തിന്റെ മുകളിൽ ഇരുന്നാലും കാക്ക ഗരുഡൻ ആവുകയില്ല. ഓർമ്മിപ്പിച്ചുവെന്ന് മാത്രം .

Leave a Reply

Your email address will not be published. Required fields are marked *