Your Image Description Your Image Description

ഇംഗ്ലണ്ടിലെ ന്യൂക്വേ മൃഗശാലയിലെ ഫെബേയ്ക്കും സാന്റിയാഗോയ്ക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. തലയിൽ മൃദുലമായ വെളുത്ത രോമങ്ങളോടുകൂടിയ കുരങ്ങുവർഗത്തിൽപ്പെടുന്ന കോട്ടൺ ടോപ് ടമാറിനുകളാണിവ. ന്യൂക്വേ മൃഗശാലയിലെ ആദ്യത്തെ മാതാപിതാക്കളാണ് ഇരുവരും. 2023-ലാണ് ഇരുവരും മൃഗശാലയിലെത്തിയത്.

ഏപ്രിലിൽ ആണ് iruvarkkum രട്ടക്കുഞ്ഞുങ്ങൾ പിറന്നതെന്ന് അധികൃതർ അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗം വടക്കൻ കൊളംബിയയിൽ മാത്രമാണ് കാണപ്പെടുന്നത്‌. 2000-ൽ താഴെയാണ് ഇവയുടെ എണ്ണം. ഐയുസിഎൻ ചുവന്ന പട്ടികയിലുൾപ്പെട്ട ജീവിവർഗമാണിവ. നെറ്റിയുടെ മുന്നിലേക്കും കഴുത്തിനു പിന്നിലേക്കും നീളത്തിൽ വളർന്നുകിടക്കുന്ന വെളുത്ത രോമമാണ് ഇവയ്ക്ക് കോട്ടൺ ടോപ് ടമാറിൻ എന്ന പേര് ലഭിക്കാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *