Your Image Description Your Image Description

ഡൽഹി: ​ഐ.ഐ.ടി ഖരഖ്പൂരിലെ വിദ്യാർഥിയുടെയും രാജസ്ഥാനിലെ കോട്ടയിലെ നീറ്റ് പരീക്ഷാർഥിയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ജെ.ബി പർദേവാല, ആർ. മാധവൻ എന്നിവരടങ്ങിയ ബെഞ്ച് രണ്ടിടങ്ങളിലേയും രജിസ്ട്രികളിൽ നിന്നുള്ള വിശദാംശങ്ങൾ എത്രയും വേഗത്തിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ടു.

ഈ മാസം നാലിന് ഐ.ഐ.ടി ഖരക്പൂരിൽ 22 വയസ്സുള്ള വിദ്യാർഥി ആത്മഹത്യ ചെയ്തത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയെ മദൻ മോഹൻ മാളവ്യ ഹാൾ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ബീഹാറിലെ ശിയോഹർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ആസിഫ് ഖമർ എന്ന വിദ്യാർഥിയായിരുന്നു അതെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മരിക്കുന്നതിന്റെ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് തന്റെ ഡൽഹിയിലുള്ള സുഹൃത്തിന് ഖമർ വിഡിയോ ​കോൾ ചെയ്തിരുന്നതായി മാധ്യമ റിപ്പോർട്ടുകൾ കാണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *