Your Image Description Your Image Description

ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പേ​രു​ക​ളിൽ എ​തി​ർ​പ്പ് അറിയിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാ​ഹു​ൽ ഗാ​ന്ധി​യും ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഒ​റ്റ പേ​രി​ലേ​ക്ക് എ​ത്താ​നാ​യി​ല്ല.

ഇ​തേ തു​ട​ർ​ന്ന് നി​ല​വി​ലെ ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി സ​ർ​ക്കാ​ർ നീ​ട്ടി ന​ൽ​കി​യേ​ക്കും. ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി​യാ​ണ് നി​ല​വി​ലെ ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ സൂ​ദി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​മെന്ന് റിപ്പോർട്ടുകൾ.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്ന മൂ​ന്നം​ഗ സെ​ല​ക്ഷ​ൻ പാ​ന​ൽ ഏ​താ​നും മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ൾ ച​ർ​ച്ച ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *